Advertisment

പ്രവാസി ബിസിനസ്സ് സമ്മിറ്റ് 2019 സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: റിയാദ്  കെ .എം സി സി വണ്ടൂര്‍  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റിയാദിലെ പ്രവാസി മലയാളികൾക്കായി ബിസിനസ്സ് മോട്ടിവേഷൻ ക്ലാസ്സ് സംഘടി പ്പിച്ചു. പ്രവാസം പ്രതിസന്ധിയുടെ പാദയിലൂടെ കടന്നുപോകുന്ന ഈ കാലത്ത് ബിസി നസ്സിലും ജോലിയിലും വ്യക്തി ജീവിതത്തിലും എങ്ങനെ സ്ഥിരതയും സമ്പുഷ്ടിയും കൈവരിക്കാം എന്നും അതുവഴി എങ്ങനെ ജീവിതവിജയം കരസ്ഥമാക്കാം എന്നും ക്ലാസ്സെടുത്ത MA റഷീദ് വിശദീകരിച്ചു.

Advertisment

publive-image

വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി  'പവർ അപ്പ് യുവർ ബിസിനസ്സ്' എന്ന ശീർഷകത്തിൽ പ്രമുഖ ഇന്റർനാഷണൽ ബിസിനസ്സ് ട്രൈനർ MA റഷീദിന്റെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന മോട്ടിവേഷൻ ക്ലാസ്സ് റിയാദിലെ പ്രവാസികൾക്ക് വേറിട്ട അനുഭവമായി.

മണ്ഡലം കെ.എം സി സി പ്രസിഡന്റ് ശിഹാബ് കുട്ടശ്ശേരി അധ്യക്ഷനായ പ്രസ്തുത പരിപാടി റിയാദ് കെ.എം സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സി.പി.മുസ്തഫ, ജില്ലാ  ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട,മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉസ്മാനലി പാലത്തിങ്ങൽ, സുബൈർ അരിമ്പ്ര, അഷ്റഫ് മോയൻ, അഷ്റഫ് കാളികാവ്(അലൂബ് ഗ്രൂപ്പ്), അനീസ് ബാബു വണ്ടൂർ തുടങ്ങിയവർ സംസാ രിച്ചു. ജാഫർ കാളികാവ്,സജീർ തുവ്വൂർ, മുജീബ് കളികാവ്, അബ്ദുൽ ബാരി കാളികാവ്, അഷ്‌റഫ് കരുവാരകുണ്ട്, NA മജീദ് കാളികാവ് തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്ക് ഷാഫി മാസ്റ്റർ കരുവാരകുണ്ട് സ്വാഗതവും ഷംസു വടപുറം നന്ദിയും പറഞ്ഞു.

Advertisment