Advertisment

കൊല്ലം ജില്ലയിൽ ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക നടപടികള്‍ സ്വീകരിക്കും: നിരോധിത ലഹരി വസ്തുക്കളുടെ വിപണനം തടയും; അതിര്‍ത്തി കേന്ദ്രീകരിച്ചും പരിശോധനകള്‍ സക്തമാക്കി കര്‍ശന നടപടികൾ സ്വീകരിക്കും: ജില്ലാ കളക്ടര്‍

author-image
Charlie
Updated On
New Update

publive-image

Advertisment

കൊല്ലം: ഓണാഘോഷ ത്തോടനുബന്ധിച്ച് വ്യാജ മദ്യം, മയക്കുമരുന്ന് തുടങ്ങിയ നിരോധിത ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ . ജില്ലയിലെ ഓണാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി പൊതുസുരക്ഷ ഉറപ്പുവരുത്താന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പോലീസ്, വനം വകുപ്പ്, റവന്യു വിഭാഗം, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായി പരിശോധനകള്‍ നടത്തും. സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ചും പരിശോധനകള്‍ സക്തമാക്കും.എക്സൈസ് പരിശോധനകള്‍ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി അതിര്‍ത്തി സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരും മറ്റ് ഏജന്‍സികളുമായി സംയുക്ത പരിശോധന സംവിധാനം ഒരുക്കിയതായി കളക്ടറുടെ ചോദ്യത്തിന് എക്സൈസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. സിറ്റി, റൂറല്‍ മേഖലകളില്‍ പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഷാപ്പുകളില്‍ മയം കലര്‍ന്ന കള്ള് നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബിന്റെ സേവനം ഉറപ്പുവരുത്തും. സംസ്ഥാന അതിര്‍ത്തികള്‍ വഴി ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയാന്‍ പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തും. ലഹരി വസ്തുക്കള്‍ കൈമാറുന്നതും കടത്തുന്നതും തടയാന്‍ രാത്രികാല പട്രോളിങ്ങ് ഊര്‍ജ്ജിതമാകും.

കോവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന ഓണാഘോഷമായതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി. ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക നടപടികള്‍ സ്വീകരിക്കും.ഇതിനായി ട്രാഫിക്ക് ,പിങ്ക് പോലീസിന്റെ സേവനം ലഭ്യമാക്കും. പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും കണ്ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും സജ്ജമാണെന്നും ജില്ലാ-സിറ്റി പോലീസ് അധികൃതര്‍ വ്യക്തമാക്കി. തീരദേശ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോസ്റ്റല്‍ പോലീസിന്റെ നിരന്തര നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പരിശോധനകള്‍ക്ക് കോസ്റ്റല്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ജില്ലയിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ബേക്കറി, നിര്‍മ്മാണ യൂണിറ്റുകള്‍ മുതലായവ കേന്ദ്രീകരിച്ച് പരിശോധനകള്‍ ഊര്‍ജിതമാക്കും. അന്യസംസ്ഥാനത്തുനിന്ന് വരുന്ന പാലിന്റെയും പച്ചക്കറികളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനായി ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക സ്‌ക്വാഡുകളെ വിന്യസിക്കും. വിലക്കയറ്റം,അളവിലും തൂക്കത്തിലും ഉള്ള കൃത്രിമം തുടങ്ങിയവ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിനെയും ലീഗല്‍ മെട്രോളജി വകുപ്പിനെയും കളക്ടര്‍ ചുമതലപ്പെടുത്തി. പ്ലാസ്റ്റിക് നിരോധന നിയമം കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കോര്‍പറേഷന്‍ അധികൃതര്‍ സമബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. പൂര്‍ണ്ണമായി ഹരിത ചട്ടം പാലിച്ചുകൊണ്ട് അല്ലാതെ ഓണാഘോഷ പരിപാടികള്‍ നടത്തരുതെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഭക്ഷ്യ സുരക്ഷാ, റവന്യൂ, എക്സൈസ് , പോലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിന് നിര്‍ദേശം നല്‍കി. ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ജ്ജ്ക്ക്വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എ.ഡി.എം, സബ് കലക്ടര്‍ , വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisment