Advertisment

കോഴിക്കോട്ടേക്ക് എമിറേറ്റ്സ് പുനഃരാരംഭിക്കുന്നു; അധികാരികൾക്ക് ഐ.ഐ.സിയുടെ അഭിനന്ദനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് : നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും എമിറേറ്റ്സ് വിമാനം കോഴിക്കോട്ടേക്ക് ജനുവരി 31 മുതൽ പുനഃരാരംഭിക്കാൻ അനുമതി നൽകിയ അധികാരികൾക്ക് ഇന്ത്യൻ ഇസ്ലാഹി സെൻറർ കമ്മിറ്റിയുടെ അഭിനന്ദനം പത്രകുറിപ്പിലൂടെ നൽകി.

എമിറേറ്റ്സ് വിമാനത്തിനൊപ്പം ഫ്ലൈദുബൈ വിമാനവും ജനുവരി 31 മുതൽ സർവ്വീസ് ആരംഭിക്കുന്നുണ്ട്. നേരത്തെ നിർത്തലാക്കിയ സൌദ് അറേബ്യ എയർലൈൻസും ഒരു മാസം മുന്പ് പുനഃരാരംച്ചിട്ടുണ്ട്.

കേരളത്തിൽ പ്രവാസി സമൂഹത്തിലെ ഭൂരിഭാഗവും മലബാർ ഭാഗങ്ങളിൽ നിന്നായതിനാൽ കോഴിക്കോട് എർപോർട്ടിൽ നിന്ന് വിമാന സർവ്വീസ് ഏറെ ഉപകാരപ്രദമാണ്. ഈ വർഷം മുതൽ ഹജ്ജ് സർവ്വീസും പുനഃരാരംഭിക്കാൻ തീരുമാനിച്ച നടപടിയും പ്രശംസനീയമാണെന്ന് ഐ.ഐ.സിയുടെ പത്രകുറിപ്പിൽ സൂചിപ്പിച്ചു.

kuwait
Advertisment