Advertisment

പി. എസ്. വി റിയാദ് കെ.എസ്. രാജൻ അനുസ്മരണചടങ്ങ് സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: റിയാദിലെ സാമൂഹ്യസാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്ന വ്യക്തിയും, റിയാദ് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ തന്നിരുന്ന ആത്മമിത്രം കെ.എസ്. രാജന്റെ പത്താം  വാർഷിക അനുസ്മരണ

ചടങ്ങ് റബ്വയിൽ വച്ച് സംഘടിപ്പിച്ചു.

Advertisment

publive-image

വൈസ് പ്രസിഡന്റ് കൃഷ്ണൻ വി. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേട്ടന് പയ്യന്നൂര്‍ സൗഹൃദ വേദി റിയാദുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെപ്പറ്റി സനൂപ്കുമാർ സ്മരിക്കുകയും ,ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബവും ആയി നല്ല രീതിയില്‍ ആത്മ ബന്ധമാണ് പുലർത്തുന്നതെന്നും വിശദമാക്കി.

publive-image

മത സൗഹാർദ്ദം ഉയർത്തി പിടിച്ചു ജീവിച്ചിരുന്ന രാജേട്ടനിലെ മനുഷ്യസ്നേഹിയേയും, എല്ലാ മനുഷ്യരെയും ഒരു പോലെ സമഭാവനയോടെ കാണാനും, സഹായിക്കാനും മനസു കാട്ടിയിരുന്ന രാജേട്ടന്റെ വിടവ് നികത്താനാകാത്തതാണെന്നു ചടങ്ങിൽ അനുസ്മരിച്ചു. അബ്ദുൽ മജീദ്,രാജേഷ് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ച ചടങ്ങിന് ശശികുമാർ സ്വാഗതവും, ട്രഷറർ തമ്പാൻ. വി. വി നന്ദിയും പറഞ്ഞു.

Advertisment