Advertisment

ക്ഷമ സ്ത്രീ കൂട്ടായ്മ റംലാ ബീഗത്തെ  ആദരിച്ചു.

author-image
admin
New Update

റിയാദ് : മാപ്പിള പാട്ട് രംഗത്തും കഥാപ്രസംഗ രംഗത്തും കേരളത്തിലും കേരളത്തിന് പുറത്തും അറിയപെടുന്ന മാപ്പിള പാട്ടിന്‍റെ രാജകുമാരി റംലാ ബീഗം ആദ്യമായി റിയാദിലെത്തി. ഉംറ നിര്‍വ്വഹിക്കുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് മക്കയില്‍ എത്തിയത് ജിദ്ദയിലും റിയാദിലും വലിയ സീകരണമാണ് കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍  ഒത്തുകൂടി റംലാ ബീഗത്തിന് നല്‍കിയത്.

Advertisment

publive-image

ക്ഷമ സ്ത്രീ കൂട്ടായ്മയുടെ ഓര്‍മഫലകം  പ്രസിഡന്‍റ് തസ്നീ റിയാദ് റംലാ ബീഗത്തിന് കൈമാറുന്നു.

ടെക് ഇവന്‍റ് മനജ്മെന്റെ നേതൃത്വത്തിലാണ് റംലാ ബീഗത്തെ റിയാദില്‍ എത്തിച്ചത്.

റംലാ ബീഗം ഇശല്‍ നൈറ്റ്‌ എന്ന പേരില്‍ ബത്ത അപ്പോള ഡിമോറോ ഓഡിറ്റോറി യത്തി ല്‍ നടന്ന ഗാനസന്ധ്യയില്‍ പ്രായത്തെ മറന്നുകൊണ്ട് പാട്ടുകള്‍ ആലപിച്ചത് വേറിട്ട അനുഭവമായിമാറി  പ്രേഷകര്‍ക്ക്. റിയാദില്‍ ആദ്യമായി എത്തിയ റംലാ ബീഗത്തെ കാണാനും പാട്ടുകള്‍ കേള്‍ക്കാനും നിരവധി പേര്‍ എത്തിയിരുന്നു. നിരവധി സംഘാടനാ പ്രതിനിധി കള്‍ ഓര്‍മ ഫലകം നല്‍കുകയും പൊന്നാടയും അണിയിച്ചു ആദരിക്കുകയും ചെയ്തു.

ക്ഷമ സ്ത്രീ കൂട്ടായ്മ പ്രസിഡന്‍റ് തസ്നീം റിയാസിന്‍റെ നേതൃതത്തില്‍ റംലാ ബീഗത്തിന് സംഘടനയുടെ ഓര്‍മ ഫലകം സമ്മാനിച്ചു, ഷമി ജലീല്‍ , ഷര്‍മിന റിയാസ് , ബീഗം നാസര്‍ ,സജ്ന സലിം, ഐഷാ മനാഫ് ,ഫര്‍ഹത് ,ഫാത്തിമ, ഷഫീന കൂടാതെ സീ ടെക് പ്രതിനിധി അസീസ്‌ കടലുണ്ടിയും  സന്നിഹിതനായിരുന്നു.

Advertisment