Advertisment

കുച്ച് കുച്ച് ഹോത്താ ഹേ; വയസ്സ് 20

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കരണ്‍ ജോഹര്‍ ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ റിലീസ് ആയിട്ട് ഇരുപതു വര്‍ഷം തികയുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വര്‍ണ്ണാഭമായ ആഘോഷം മുംബേയില്‍ നടന്നു. ഷാരൂഖ് ഖാന്‍, കജോള്‍, റാണി മുഖര്‍ജി, കരീന കപൂര്‍, അഭിഷേക് ബച്ചന്‍, ട്വിങ്കിള്‍ ഖന്ന, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ത് മല്‍ഹോത്ര, ബാദുഷാ, ജാന്‍വി കപൂര്‍ തുടങ്ങയവര്‍ ആഘോഷത്തിൽ പങ്കെടുത്തു.

publive-image

തന്റെ ചിത്രത്തെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ക്ക് കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് കരണ്‍ ജോഹര്‍ തന്റെ ആദ്യ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേ സംവിധാനം ചെയ്യുന്നത്. ചിത്രം ഹിറ്റ് ആയതോടുകൂടി ബോളീവുഡില്‍ തന്റെതായ ഒരു ഇരിപ്പിടം തീര്‍ക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

publive-image

Advertisment