Advertisment

‘നീയും ഞാനി’ലെ പുതിയ ഗാനം; വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഹാസ്യത്തിലൂടെ മലയാള പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് ഷറഫുദ്ദീന്‍. താരം നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്. ‘നീയും ഞാനും’ അനു സിത്താര നായികാ കഥാപാത്രമായും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നത്. ‘കുങ്കുമനിറ സൂര്യൻ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മൃദുല വാര്യരാണ് ഗാനത്തിന്റെ ആലാപനം.

എ കെ സാജനാണ് ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹരി നാരായണനാണ് സിനിമയിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹണം.

സിജു വിത്സന്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment