Advertisment

കുവൈറ്റില്‍ വായ്പകള്‍ക്കും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകള്‍ക്കും 6 മാസത്തേയ്ക്ക് ഇളവ് പ്രഖ്യാപിച്ച് കുവൈറ്റ് ബാങ്ക് അസോസിയേഷന്‍

New Update

publive-image

കുവൈറ്റ് : കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് ഇളവുകള്‍ പ്രഖ്യാപിച്ചു.  കുവൈറ്റ് പൗരന്മാരുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും വായ്പകള്‍ക്കും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകള്‍ക്കും ആറുമാസത്തേക്ക് ഇളവ് നല്‍കാനും ഇവയ്ക്ക് പിന്നീട് പലിശയില്ലാതെ തിരിച്ചടക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്താനുമാണ് കുവൈറ്റ് ബാങ്ക് അസോസിയേഷന്‍റെ തീരുമാനം . അൽ റായ് പത്രമാണ്‌ ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .

ഇതോടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കള്‍ക്ക് അടുത്ത 6 മാസം തിരിച്ചടവില്‍ പലിശയില്ലാതെ കാലതാമസം വരുത്തുവാന്‍ കഴിയും. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. ഭാഗിക കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കര്‍ശന വിലക്കുണ്ട് . ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം.

corona kuwait
Advertisment