Advertisment

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചർച്ച് കൺവൻഷൻ സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി :- സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ

ആഭിമുഖ്യത്തിൽ ജൂലൈ 21 , 22 ദിവസങ്ങളിൽ വൈകിട്ട് 6 .00 മുതൽ 7 .30 വരെ

ഓൺലൈനിലൂടെ സംഘടിപ്പിച്ച കൺവൻഷൻ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് . റവ . ഡോ.തോമസ് എബ്രഹാം ഉത്‌ഘാടനം ചെയ്‌തു. ദേശത്തിന്റെ സൗഖ്യം എന്ന ചിന്താവിഷയം മുൻനിർത്തിദുർഘടം പിടിച്ച ഇന്നത്തെ ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കുവാൻ ജ്ഞാനികളായിസൂക്ഷ്മതയോടെയും സമയം തക്കത്തിൽ ഉപയോഗിച്ചും ദൈവഹിതത്തിനു എല്പിച്ചുംജീവിക്കേണ്ടതാകുന്നു എന്ന് ആഹ്വാനം ചെയ്തു.

21 നു വികാരി റവ. ജോൺ മാത്യുവും , 22 നു അസി . വികാരി. എൻ. എം . ജെയിംസും കൺവൻഷന്‌അധ്യക്ഷ്യത വഹിച്ചു . കൺവൻഷന്റെ രണ്ടു ദിനങ്ങളിലും മുഖ്യ പ്രാസംഗികൻ റവ . ഡോ . ഡി . കെ .അജിത് കുമാർ "ഹീലിംഗ് ഫോർ ദി ലാൻഡ് " (2 ദിന . 7 :14 ) എന്ന ചിന്താവിഷയം ആസ്പദമാക്കിസുപ്രസിദ്ധ വേദപണ്ഡിതനും തിരുവനന്തപുരം CSI കത്തീഡ്രൽ വികാരിയുമായ റവ. ഡോ. ഡി. ജെ.അജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ലോകത്തിനു മുഴുവനായി സൗഖ്യം ആവശ്യമായിരിക്കുന്നഈ ദിവസങ്ങളിൽ ദൈവത്തിന്റെ ജനം അവങ്കലേക്കു തിരിയുമെങ്കിൽ അവൻ നമ്മുടെ പിതാവു് എന്നഅവകാശത്തോടെ നമ്മെത്തന്നെ താഴ്ത്തി പ്രാർഥിക്കുമെങ്കിൽ ദേശത്തെ മാത്രമല്ല ലോകത്തെ മുഴുവൻദൈവം സൗഖ്യമാക്കും എന്നു ഓർപ്പിച്ചു.

ബിഷപ്പ്.റൈറ്റ്.റവ.ഡോ.എബ്രഹാം ചാക്കോ ,ബിഷപ്പ്.റൈറ്റ്.റവ.ഡോ.എം . കെ . കോശി ,

ബിഷപ്പ്.റൈറ്റ്.റവ.എ. ഐ . അലക്സാണ്ടർ ,സഭ സെക്രട്ടറി റവ . എബ്രഹാം ജോർജ് , എൻ . ഈ , സി . കെ .സെക്രട്ടറി  റോയി . കെ . യോഹന്നാൻ , ഇവാന്‍ജലിക്കല്‍ സഭയുടെ ഗൾഫ് ഇടവകകളിലെ

വികാരിമാരായ റവ . സജി ജോർജ് , റവ . ജേക്കബ് തോമസ് , റവ . ഷിജു മാത്യു , സഭയിലെ പട്ടക്കാർ , മുൻവികാരിമാർ , മുൻ അംഗങ്ങൾ , അഭ്യുദയകാംക്ഷികൾ എന്നിവർ കൺവൻഷനിൽ സംബന്ധിച്ചു .

ജോർജ് വറുഗീസ്, തോമസ് . കെ . തോമസ് എന്നിവർ പ്രാർത്ഥനക്കു നേത്രത്വം നൽകി .

എ.ജി ചെറിയാൻ , ശ്രീ.റെക്‌സി ചെറിയാൻ എന്നിവർ സ്വാഗതവും , ബിജു സാമുവേൽ നന്ദിയും

പ്രകാശിപ്പിച്ചു . സിജുമോൻ ഏബ്രഹാമിന്റെ നേതൃതത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ

ആലപിച്ചു.

Advertisment