Advertisment

കുവൈറ്റില്‍ വെള്ളപ്പൊക്കത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഇല്ല. ബുധനാഴ്ച രാവിലെ തണുപ്പിന് സാധ്യത. വ്യാഴാഴ്ച വീണ്ടും മഴയ്ക്ക് സാധ്യത

New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റിന്റെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയ വെള്ളപ്പൊക്കത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് വിലയിരുത്തല്‍. ആഭ്യന്തര - ആരോഗ്യ മന്ത്രാലയങ്ങള്‍ വെള്ളപ്പൊക്കം വിലയിരുത്താന്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ വിലയിരുത്തല്‍. വെള്ളം ഇറങ്ങികൊണ്ടിരിക്കുകയാണ്. ടാങ്കര്‍ ലോറികള്‍ ഉപയോഗിച്ച് വെള്ളം നീക്കുന്ന ജോലികളും നടക്കുന്നുണ്ട്.

എന്നാല്‍ കനത്ത മഴയില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ പോലുള്ള മേഖലകള്‍ ഏതാണ്ട് ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു. വ്യാഴാഴ്ച വീണ്ടും മഴ ഉണ്ടാകുമെന്ന പ്രവചനത്തിന്റെ സാഹചര്യത്തില്‍ എന്നാല്‍ അതീവ ജാഗ്രത തുടരുകയാണ്. ഇന്ന് രാവിലെ ആകാശം മേഘാവൃതം ആയിരുന്നെങ്കിലും ഉച്ചയോടെ തെളിഞ്ഞ കാലാവസ്ഥയായി. നാളെയും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. വെള്ളി , ശനി ദിവസങ്ങളിലും മൂടിയ കാലാവസ്ഥയായിരിക്കും.

publive-image

ബുധനാഴ്ച കുറഞ്ഞ താപനില 18 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അതേസമയം നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. പല റോഡുകളിലും ഗതാഗതം തടസപ്പെട്ടിരുന്നു.

മഴയെ തുടര്‍ന്ന്‍ ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു . ഗസാലിയില്‍ നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയിരുന്നത്. റോഡുകളില്‍ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടിരുന്നു .7 th റിംഗ് റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപെട്ട സ്ഥിതിയിലായിരുന്നു .

kuwait
Advertisment