Advertisment

കൗതുകം വിജ്ഞാനോൽസവം; ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്: കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്ററിനു കീഴിൽ "വിസ്ഡം ബാലവേദി" ഒരുക്കുന്ന കൗതുകം- വിജ്ഞാനോത്സവം എന്ന പേരിൽ 2020 ആഗസ്റ്റ് 15 ന് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു.

Advertisment

കെ.ജി മുതൽ മൂന്നാം ക്ലാസ്‌ വരെ ജൂനിയർ കാറ്റഗറിയായും നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ സീനിയർ കാറ്റഗറിയായും ആയിരിക്കും മത്സരം നടക്കുക. ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ലഭ്യമാകും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഇസ്‌ലാമിക വിജ്ഞാനം, ജനറൽ നോളേജ് എന്നീ വിഷയങ്ങളിൽ നിന്നായി 20 ചോദ്യങ്ങളാണ് ഉണ്ടാവുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

കുവൈത്തിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. 97877167, 50614713, 66014181.

Advertisment