Advertisment

യുവജന യാത്ര; കുവൈത്ത് കെ.എം.സി.സി. ഫണ്ട് കൈമാറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി:വർഗീയ മുക്ത ഭാരതം..അക്രമരഹിത കേരളം... എന്ന മുദ്രാവക്യമുയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്രയ്ക്കുള്ള കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റിയുടെ ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ കോഴിക്കോട് കടപ്പുറത്ത് നടന്ന സമാപന മഹാ സമ്മേളത്തിൽ വെച്ച് ജാഥാ ക്യാപ്റ്റനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി.സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മ്ദ് അസ്ലം കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൈമാറി.

Advertisment

publive-image

കുവൈത്ത് കെ.എം.സി.സി നേതാക്കളായ ഗഫൂർ മുക്കാട്ട്, സെയ്ത് മുഹമ്മദ് ബാവ, സുഹൈൽ,ഹാഷിം കോഴിക്കോട്, മുഹമ്മദലി ചെങ്ങോട്ട് കാവ്, മജീദ് ഏറഞ്ചേരി, സലീം ഏലത്തൂർ സംബന്ധിച്ചു.

(പടം അടിക്കുറിപ്പ്: മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്രയ്ക്കുള്ള കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റിയുടെ ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ ജാഥാ ക്യാപ്റ്റനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി.സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മ്ദ് അസ്ലം കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൈമാറുന്നു,ജാഥാ വൈസ് ക്യാപ്റ്റനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ.ഫിറോസ് സമീപം.)

kuwait
Advertisment