Advertisment

കുവൈറ്റില്‍ കൊറോണ പ്രതിസന്ധിക്കിടെയും പ്രവാസികൾക്കും സ്വദേശികൾക്കും ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

New Update

publive-image

Advertisment

കുവൈറ്റ്‌ : കൊറോണ പ്രതിസന്ധി കാലത്ത് പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. പ്രതിസന്ധിയുടെ ഭാഗമായി കമ്പനികള്‍ പൂട്ടികിടക്കുകയാണെങ്കിലും തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്നാണ് തീരുമാനം. സ്വദേശികൾക്കും പ്രവാസികൾക്കും ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

കുവൈത്തിൽ പ്രവാസികൾക്കും സ്വദേശികൾക്കും വായ്പാ കിഴിവോ മറ്റ് ഉപഭോക്തൃ തവണകളോ ഇല്ലാതെ ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും ലഭിക്കുമെന്നാണ് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. ജോലിക്കാരുടെ ശമ്പളം നൽകാതെ ഉപജീവന അലവൻസ് മാത്രം വിതരണം ചെയ്യണമെന്നായിരുന്നു കമ്പനികളുടെ നിലപാട്. എന്നാല്‍ ഈ ആവശ്യം സർക്കാർ തള്ളി.

ഇതോടെ വിശുദ്ധ റമദാൻ മാസത്തിന് മുമ്പ് ഏപ്രിൽ മാസത്തെ ശമ്പളം ലഭിക്കുമെന്നുറപ്പായി . പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമാണ് ഈ വാര്‍ത്ത .

kuwait
Advertisment