Advertisment

കുവൈത്ത് പി സി എഫ് ഫാസിസ്റ്റു വിരുദ്ധ ദിനംവും- മതേതര സദസ്സും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി : ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് സവർണ്ണ ഫാസിസ്റ്റുകളാൽ തകർക്കപ്പെട്ടിട്ട് ഡിസംബർ 6 ന് 26 വർഷം പൂർത്തിയാകുന്ന വേളയിൽ പിഡിപി യുടെ പ്രവാസി ഘടകമായ കുവൈറ്റ് പി സി എഫ് ഫാസിസ്റ്റു വിരുദ്ധദിനവും, മതതരത്വ സദസ്സും സംഘടിപ്പിച്ചു.

ഫാസിസത്തിന്റെ കടന്നു വരവിനെ കുറിച്ചു കാൽനൂറ്റാണ്ടിനിപ്പുറം ബഹുമാനപെട്ട മഅദനി നൽകിയ മുന്നറിയിപ്പുകൾ ഇന്ന് സത്യമായി പുലർന്നിരിക്കുകയാണെന്നും.ബാബ്‌റി മസ്ജിദിനു വേണ്ടി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങൾ നടത്തിയിട്ടുള്ള പാർട്ടിയാണ് പിഡിപിയെന്നും തകർക്കപ്പെട്ട ബാബ്‌റി മസ്ജിദ് യഥാസ്ഥാനത് പുനർനിർമിക്കുന്നത് വരെ പിഡിപി പോരാട്ട പാതയിൽ തുടരുമെന്നും യോഗം ഉത്‌ഘാടനം ചെയ്തു കൊണ്ട് പ്രസംഗിച്ച പിഡിപി സംസ്ഥാന സെക്രട്ടറി റസ്സൽ നന്തി അഭിപ്രായപ്പെട്ടു.

കുവൈറ്റ് പി സി എഫ് പ്രസിഡന്റ്‌ റഹിം ആരിക്കാടി അധ്യക്ഷത വഹിച്ച യോഗത്തിൽ മുജീബ് വെളിയങ്കോട് പ്രതിജ്ഞയും, ജനറൽ സെക്രട്ടറി ഹുമയൂൺ അറയ്ക്കൽ സ്വാഗതവും നിർവഹിച്ചു.ബഷീർ കക്കോടി, അൻസാർ കുളത്തുപ്പുഴ, സലിം താനാളൂർ, ഷുക്കൂർ അഹമ്മദ്, അബ്ദുൽ വഹാബ് ചുണ്ട, ഉമർ ഹാജാ വെളിയങ്കോട്, ഫസലുദ്ധീൻ പുനലൂർ, ഹകീം പാവിട്ടപ്പുറം .കാദർ ആസിസ് സുലൈമാൻ ബഷീർ ഴകാരിയ ലത്തീഫ്തുടങ്ങിയവർ പ്രസംഗിക്കുകയും , ട്രഷറർ അഹമ്മദ് കീരിത്തോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു

kuwait
Advertisment