പ്രവാസിയുടെ മെയ്ദിന ചിന്തകൾ

തോമസ്‌ മാത്യു കടവില്‍
Tuesday, May 1, 2018

2018 വര്ഷം ലോകത്തെ മുഴുവൻ പ്രവാസികളെ സമ്പന്ധിച്ചിടത്തോളം വളരെ സുപ്രധാനമാണ്. ആഗോള പ്രവാസ ഉടമ്പടിയുടെ പണിപ്പുരയിലാണ് ലോകത്തെ പ്രവാസവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ.

ആഗോളീകരണവും, രാഷ്ട്രീയ സംഘട്ടനങ്ങളും, കാലാവസ്ഥ വ്യതിയാനവും വരും ദിനങ്ങളിൽ ലോകത്ത് വലിയ തോതിലുള്ള പ്രവാസത്തെ സൃഷ്ടിക്കും എന്നതിനെ മുന്നിൽ കണ്ടുകൊണ്ടാണ് ആഗോള പ്രവാസ ഉടമ്പടി ക്കുള്ള ശ്രമം നടക്കുന്നത്. ധന മൂലധനം ഒഴുകുന്നിടത്തേക്കു തൊഴിൽ ശക്തിയുടെ ഒഴുക്ക് ഉണ്ടാവും. തൊഴിൽ ശക്തിയെ യദേഷ്ടം ചൂഷണം ചെയ്യുന്നതുവഴി മാത്രമെ ധന മൂലധനം വര്ധിക്കുന്നുള്ളു. പ്രവാസികൾ എല്ലായിടത്തും അസംഘടിതരും പാർശ്വവൽകൃതരുമാണ്.

പ്രവാസികളുടെ തൊഴിൽ ശക്തിയാണ് മൂലധന ശക്തികൾക്ക് അനായാസം ചൂഷണം ചെയാനാവുക. ഈ അനിയന്ത്രിത ചൂഷണം ഇന്ന് ഒരുപിടിആഗോള സാമ്പത്തീക ഭീമന്മാരെ സൃഷ്ടിക്കുകയും ബഹു ഭൂരിപക്ഷത്തെ പാപ്പരീകരിക്കുകയും സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് എറിയപ്പെടുകയും ചയ്യുന്നു

ആഗോളവത്കൃത നവ ലിബറൽ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ ഘടനയിൽ ചങ്ങാത്ത മുതലാളിത്തവും ബഹുരാഷ്ട്ര കുത്തകകളും ധന മൂലധന ശക്തികളും മനുഷ്യത്ത്വത്തിനുമേൽ ലാഭത്തെ പ്രതിഷ്ഠിച്ചു അരങ്ങു വാഴുന്ന സമകാലിക ലോക സമ്പത് വ്യവസ്ഥയിൽ പ്രവാസി ഒരു കമ്പോള ചരക്കായി മാറ്റ പ്പെടുന്നു.

പ്രവാസി തൊഴിലാളി ക്ഷേമത്തെക്കുറിച്ചുള്ള ഇന്ന് വെച്ച് പുലർത്തുന്ന ധാരണകളിൽ സമൂലവും സുതാര്യവുമായ മാറ്റം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ പ്രവാസ ക്ഷേമ പരിപാടികളിലും പദ്ധതികളിലും കാര്യമായ പുനർ വിചിന്തനം ആവശ്യമാണ്. പ്രവാസത്തിന്റെ എല്ലാഘട്ടങ്ങളിലും പ്രവാസി കടുത്ത ചൂഷണത്തിന് വിദേയനാവുന്നു. ഇന്ന് കുരങ്ങന്റെ കൈയിലെ പൂമാല പോലെയാണ് പ്രവാസി. റിക്രൂട്മെന്റ് സബ് ഏജന്റ് മുതൽ വിദേശ തൊഴിൽ ദാതാവു ൾപ്പെടെ പ്രവാസിയെ നിരവധിയായ ചൂഷണത്തിനും അവകാശ നിഷേധത്തിനും അവരാവരുടെ താൽപര്യങ്ങൾക്കനുസരിച്ച് വരിധിയിൽ ലാഭ്യ മാകുമ്പോൾ പീഡനത്തിനും വിധേയമാക്കുന്നു. ഈ ചൂഷണ അവസ്ഥകളിൽ നിന്ന് മോചിപ്പിക്കുക എന്നതാവണം പ്രവാസിയുടെ ക്ഷേമം എന്നതുകൊണ്ട് വിവക്ഷിക്കേണ്ടത്. അത് സമഗ്രമാകണം. ഇന്ത്യയിലെ സംസ്ഥാന -കേന്ദ്ര സർക്കാരുകൾ ഉദ്ദിഷ്ട രാജ്യം അതിലെ നിയമങ്ങൾ ഐക്യ രാഷ്ട്ര സംഘടന , ലോക തൊഴിലാളി സംഘടന പ്രവാസ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനകൾ, തൊഴിലാളി സംഘടനകൾ, എന്നിവരുടെ കൂട്ടായും ഏകോപിച്ചുമുള്ള പ്രവർത്തങ്ങൾകൊണ്ട് മാത്രമേ പ്രവാസി ക്ഷേമം സാധ്യമാകയുള്ളു.

പരദേശി സ്പർദ്ധ, വംശവെറി, വിവേചനങ്ങൾ എന്നിവക്കെതിരെയും സമത്വവും , തുല്യ നീതിയും അന്തസ്സും ഉറപ്പു വരുത്തുന്നതിനും ജനങ്ങളെ അണിനിരത്തുകയും വിപുലമായ ഐക്യ നിര കെട്ടിപ്പടുക്കുകയും ചെയ്യുകയെന്ന അടിസ്ഥാന കടമതൊഴിലാളികൾക്കും സാമൂഹ്യ സംഘടനകൾക്കും നിർവഹിക്കേണ്ടതായുണ്ട്.

ഇന്ത്യൻ പ്രവാസി സമൂഹത്തത്തിന്റെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു രൂപരേഖയാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പു ഐക്യ രാഷ്ട്ര സംഘടനക്കുസമർപ്പിക്കേണ്ടത്. പ്രവാസത്തെ ഗൗരവമായി പരിഗണിക്കുന്ന സർക്കാരുകളും സമൂഹങ്ങളും അന്താരാഷ്ട്ര, മേഖല തലങ്ങളിൽ പ്രവാസ ഉടമ്പടിയുടെ രൂപരേഖ തയ്യാറാക്കുന്ന തിരക്കലാണ്. എന്നാൽ ഈ സുപ്രധാന വിഷയത്തിൽ കേന്ദ്ര ന്ക്കാരനു ഇന്ത്യൻ പ്രവാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അനുയോജ്യമായ ഒരു നയവും ഇല്ല എന്നത് ഖേദകരമാണ്.

ലോകത്തെ മുഴുവൻ പ്രവാസികളുടെയും അവകാശ സംരക്ഷണത്തിന്റെ മാഗ്നാകാർട്ടായായി ആഗോള പ്രവാസി ഉടമ്പടി മാറും. ഇന്ത്യയുടെയും തെക്കനേഷ്യൻ രാജ്യങ്ങളുടെയും പ്രവാസത്തിന്റെ പ്രശ്നനങ്ങളും പ്രത്യേകതകളും അവശതകളും ഉടമ്പടിയുടെ ഭാഗമായി മാറിയാൽ മാത്രമെ വരും കാലങ്ങളിലുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തതിന്റെ ക്ഷേമം ഉറപ്പു വരുത്തുവാനാകൂ.

മടങ്ങിയെത്തുന്ന പ്രവാസി സമൂഹത്തിനെ ക്ഷേമം ഉറപ്പുവരുത്തത്തുന്നതിനായി പ്രതീക്ഷ നിർഭരമായ നിരവധി പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ ഭരണഘടനാനുസൃതമായി അന്താരാഷ്ട്ര തലത്തിൽ പ്രവാസ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട കേന്ദ്ര സർക്കാർ അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കുന്നില്ലായെന്നത് ആശങ്കയുണർത്തുന്നതാണ്

×