Advertisment

കൊറോണ : കുവൈറ്റില്‍ സാമൂഹികകാര്യ മന്ത്രാലയം ആരംഭിച്ച സംഭാവന കാമ്പയിന്‍റെ ആദ്യ 12 മണിക്കൂറില്‍ മാത്രം ലഭിച്ചത് 7 മില്യണ്‍ ദിനാര്‍. ഓരോ മിനിറ്റിലും സംഭാവനയായി ഒഴുകുന്നത് ആയിരകണക്കിന് ദിനാര്‍ !

New Update

 

Advertisment

publive-image

കുവൈറ്റ് : കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തെ ശക്തമാക്കാന്‍ സാമൂഹികകാര്യ മന്ത്രാലയം ആരംഭിച്ച സംഭാവന കാമ്പയിൻ വന്‍ വിജയം .  കാമ്പയിൻ പ്രഖ്യാപിച്ച് ആദ്യ 12 മണിക്കൂറില്‍ 7 മില്യണ്‍ ദിനാര്‍ ആണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് കാലത്ത് 8 മണിക്കാണ് കാമ്പയിനു തുടക്കം കുറിച്ചത്. ഓരോ മിനിറ്റിലും ആയിരകണക്കിന് ദിനാറാണ് സംഭാവനയായി ഒഴുകിക്കൊണ്ടിരിക്കുന്നത് .

വൈറസിനെതിരെ പോരാടുന്നതിനായി സംഭാവന സ്വരൂപിക്കുന്നതിനുള്ള പ്രചാരണത്തിന് സാമൂഹ്യകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത് .

41 കുവൈറ്റ് ചാരിറ്റി ഓര്‍ഗനൈസേഷനു കൾ പ്രചാരണത്തിൽ പങ്കാളികളാണ് . ഇതിന്റെ വരുമാനം കോവിഡ് -19 ന്റെ വ്യാപനം ചെറുക്കുന്നതിനുള്ള സംഭാവനകൾക്കായി കാബിനറ്റ് അഫിലിയേറ്റഡ് ഫണ്ടിലേക്ക് മാറ്റുമെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് ഷുയിബ് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട് .

എല്ലാ ചാരിറ്റി സൊസൈറ്റികളും പ്രധാന വെബ്‌സൈറ്റ് വഴി ബന്ധിപ്പിച്ചു ഓൺ‌ലൈനായിട്ടാണ്  സംഭാവനകൾ സ്വീകരിക്കുന്നത് .

corona kuwait
Advertisment