Advertisment

ഇടതുപക്ഷ സർക്കാർ സാമൂഹ്യനീതിയെ അട്ടിമറിക്കരുത്: കെ.വി സഫീർ ഷാ

New Update

കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സർക്കാർ സാമൂഹ്യനീതിയെ അട്ടിമറിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീർ ഷാ. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംലടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

സാമ്പത്തികാവസ്ഥകളായിരുന്നില്ല, സാമുദായികാവസ്ഥകളായിരുന്നു സ്വീകാര്യരെയും തിരസ്ക്യതരെയും നിർണയിച്ചിരുന്നതെന്നും ,ഇന്ത്യൻ സാമൂഹ്യഘടനയുടെ ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞവരായിരുന്നു ഭരണഘടന നിർമാണത്തിന് ചുക്കാൻ പിടിച്ചതും.സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന സാമൂഹിക ജനവിഭാഗങ്ങളോട് ചരിത്രം ചെയ്ത വിവേചനങ്ങൾക്കും അരിക്കുവത്കരണങ്ങൾക്കും പ്രായശ്ചിത്തമായാണ് സംവരണം ഭരണഘടനയിൽ ഇടം പിടിച്ചതെന്നും അദേഹം പറഞ്ഞു.

പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സാമുദായിക സംവരണ വിരുദ്ധത സംഘ് പരിവാറിന്റെ മുഖമുദ്രയും സാമ്പത്തിക സംവരണം അവരുടെ പ്രഖ്യാപിത നയവുമാണെന്നും സാമ്പത്തിക സംവരണ വിഷയത്തിൽ സംഘ് പരിവാർ മുദ്രാവാക്യങ്ങൾ അതേപടി ഏറ്റു വിളിക്കുകയുമാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും സാമൂഹിക പ്രവർത്തകൻ ഒ പി രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

ബഹുജൻ സമാജ് വാദി ജനറൽ കൺവീനർ രമേഷ് നന്മണ്ട, സാമൂഹിക പ്രവർത്തകൻ സുദീപ് കെ.എസ്, ഇന്ത്യൻ ദളിത് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് പി. ഭരതൻ, എം.ഇ.എസ് ജില്ലാ വൈസ പ്രസിഡണ്ട് അഡ്യ :ശമീം, എസ്.എൻ.ഡി.പി എരഞ്ഞിപ്പാലം യൂണിയൻ സെക്രട്ടറി സി.പി കുമാരൻ, നിയമ വിദ്യാർത്ഥി അമീൻ ഹസ്സൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി പരിപാടിയിൽ സമാപനഭാഷണം നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ് സ്വാഗതവും, ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി നന്ദിയും പറഞ്ഞു.

Advertisment