Advertisment

സൗദിയില്‍ വനിതകള്‍ 1385 സ്ഥാപനം തുടങ്ങി, പുതുവര്‍ഷ തുടക്കത്തില്‍ 24000 സി ആര്‍ അനുവദിച്ചു .

author-image
admin
Updated On
New Update

റിയാദ് :കഴിഞ്ഞ വർഷം  1385 ഓളം സ്ഥാപനങ്ങൾ സ്ത്രീകളുടെ പേരിൽ മാത്രം തുടങ്ങിയതായി വാണിജ്യ, നിക്ഷേപ  മന്ത്രാലയം വ്യക്തമാക്കി. ഇവയിൽ 433 സ്ഥാപനങ്ങൾ റീട്ടെയിൽ, ഹോൾസെയിൽ മേഖലകളിലാണ്. വ്യക്തിഗത, സാമൂഹ്യ ക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന 79 സ്ഥാപനങ്ങളുടെ സി.ആറും വനിതകളുടെ പേരിൽ 2018 ൽ ഇഷ്യൂ ചെയ്തിട്ടുണ്ട്. 614 സി.ആർ മറ്റു സേവന മേഖലയിലാണ് അനുവദിച്ചിരിക്കുന്നത്.

Advertisment

publive-image

പുതുവര്‍ഷത്തില്‍ ജനുവരിയില്‍ മാത്രം 24,000 ത്തോളം പുതിയ വ്യാപാര സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി ജനുവരിയിൽ 23,881 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി.ആർ) ആണ് അനുവദിച്ചത്. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ 18.6 ശതമാനം കൂടുതൽ സി.ആർ ഇഷ്യൂ ചെയ്തിട്ടുണ്ട്.

വ്യത്യസ്ത മേഖലകളിലായി രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ വിലയിരുത്തുന്നു .

ജനുവരിയിൽ മാത്രം 14,577 ട്രേഡ് നാമങ്ങളും 2106 ട്രേഡ് മാർക്കുകളും അനുവദിച്ചിട്ടുണ്ട്. 53 ഏജൻസി സർട്ടിഫിക്കറ്റുകളും ഇക്കാലയളവിൽ ഇഷ്യൂ ചെയ്തു. കൺസൾട്ടൻസി മേഖലയിൽ 138 പ്രൊഫഷനുകൾക്ക് അംഗീകാരം നൽകി. 31,166 കയറ്റുമതി ലൈസൻസും ഓൺലൈൻ വഴി 2920 റിഡക്ഷൻ സർട്ടിഫിക്കറ്റും ഇഷ്യൂ ചെയ്തു. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച  പരാതിയെ തുടർന്ന് 150 വാണിജ്യ വഞ്ചനാ കേസുകൾ തുടർ നടപടി കൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 17,60,850 അനധികൃത ഉൽപന്നങ്ങൾ പിടിച്ചെടുത്തതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഉപയോക്താക്കൾക്ക് ആകർഷകമായ നിരക്കിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുക എന്നത് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നിൽ കാണുന്നു. ഗ്ലോബൽ കോംപറ്റേറ്റീവ് ഇൻഡക്‌സിൽ സൗദി അറേബ്യയെ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിക്കുന്നതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആസൂത്രണം ചെയ്ത വിഷൻ 2030 വിഭാവന ചെയ്യുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഊന്നൽ നൽകുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

 

 

Advertisment