Advertisment

ലാൽ കെയെർസ് ബഹ്‌റൈൻ മോഹൻലാലിനു പത്മഭൂഷൺ പുരസ്കാരം ലഭിച്ചത് ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹ്‌റൈൻ : ലാൽ കെയെർസ് ബഹ്‌റൈൻ മോഹൻലാലിനു പത്മഭൂഷൺ പുരസ്കാരം സിനിമാ പ്രേക്ഷകർക്കും, ആരാധകർക്കും മധുരം നൽകിയും കേക്ക് മുറിച്ചും ആഘോഷിച്ചു. ഇന്നലെ ബഹ്‌റൈൻ ജുഫെയ്ർ മാളിൽ പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പുതിയ സിനിമയുടെ ഫാൻസ്‌ ഷോ നടന്നു കൊണ്ടിരിക്കെയാണ് മോഹൻലാലിനു പത്മഭൂഷൺ പുരസ്കാരം ലഭിച്ചു എന്ന വാർത്ത പുറത്തു വന്നത്.

Advertisment

publive-image

സിനിമ യ്ക്ക് ശേഷം അവിടെ വച്ച് കേക്ക് മുറിച്ചു, മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആരാധകർ പുരസ്കാരലബ്ദി ആഘോഷമാക്കി. പലതവണ പടിക്കൽ വന്നിട്ടും കിട്ടാതിരുന്ന പത്മഭൂഷൺ പുരസ്കാരം ഈ വർഷം മോഹൻലാലിന് രാജ്യം നൽകി എന്നറിഞ്ഞതിനാൽ വളരെ അധികം സന്തോഷം എന്ന് ലാൽ കെയർ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ പറഞ്ഞു.

publive-image

മോഹൻലാലിന്റെ മകന്റെ സിനിമ വളരെ നല്ല അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുകയും അതോടൊപ്പം തന്നെ അതെ ദിവസം ഇങ്ങനെ ഒരു സന്തോഷ വാർത്ത വരുകയും ചെയ്തത് ഇരട്ടി മധുരം ആയി എന്ന് സെക്രെട്ടറി എഫ്. എം. ഫൈസൽ പറഞ്ഞു.

publive-image

ഷൈജു, മനോജ്, അരുൺ തൈക്കാട്ടിൽ , മണിക്കുട്ടൻ, വിഷ്ണു, അരുൺ നെയ്യാർ, രതീഷ്, സ്മിജേഷ്, ഹരി എന്നിവർ ഫാൻസ്‌ ഷോയ്ക്കും, മറ്റു ആഘോഷപരിപാടികൾക്കും നേതൃത്വം നൽകി.

Advertisment