Advertisment

ഇങ്ക്വിലാബുമായി ശബരിമലയ്ക്ക്; ലാല്‍ജോസിന്‍റെ 'നാല്‍പത്തിയൊന്ന്' ന്‍റെ മോഷന്‍ പോസ്റ്റര്‍ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാല്‍പ്പത്തിയൊന്നിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

Advertisment

publive-image

 

ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷാനുഭാവിയായ കഥാപാത്രം ഇരുമുടിക്കെട്ടേന്തി ശബരിമലയ്ക്ക് പോകുന്നതിന്‍റെ ചിത്രമാണ് പോസ്റ്ററില്‍.

വലതുതോളില്‍ ഇരുമുടിക്കെട്ട് ഏന്തിയിരിക്കുന്ന നായകന്‍ മുദ്രാവാക്യത്തിനായി ഇടതുമുഷ്ടി ചുരുട്ടി പിടിച്ചിട്ടുമുണ്ട്. ലാല്‍ജോസിന്‍റെ കരിയറിലെ 25-ാം ചിത്രമാണിത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

തലശേരി, തൃശൂര്‍, മടിക്കേരി, വാഗമണ്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ട്രാവല്‍ സ്വാഭാവമുള്ള നാല്‍പ്പത്തിയൊന്നിലൂടെ ലാല്‍ജോസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ നാടക കലാകാരന്‍മാരും മറ്റ് കലാകാരന്‍മാരും ചിത്രത്തിന്‍റെ ഭാഗമാണ്. എല്‍ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്.

 

Advertisment