Advertisment

എല്‍ സി എച്ച് എഫ് റിസര്‍ച്ചര്‍ ഹബീബ്‌ റഹ്മാന്‍ റിയാദില്‍ .കൂട്ട്യ്മയുടെ സംഗമം മാര്‍ച്ച്‌ 29ന്

author-image
admin
Updated On
New Update

റിയാദ് : പ്രമേഹം ,കൊളസ്ട്രോള്‍, പൊണ്ണത്തടി എന്നിവ കുറക്കുന്നതിനായി കീറ്റോ ഡയറ്റ്‌ ഭക്ഷണ രീതി  കേരളത്തിലും വിദേശത്ത്‌ മലയാളികള്‍ക്കിടയിലും അവരുമായി ബന്ധമുള്ള സ്വദേശി സുഹുര്‍ത്തുക്കല്‍കിടയിലും ഏറെ പ്രചാരമുള്ള  എല്‍ സി എച്ച് എഫ്  ലോ കാര്‍ബ് ഹൈ ഫാറ്റ് (കീറ്റോ ഡയറ്റ്‌) പ്രചാരകന്‍ ഹബീബ്‌ റഹ്മാന്‍ റിയാദിലെത്തി റിയാദ് ജിദ്ദ ദമ്മാം എന്നിവിടങ്ങളില്‍  നടക്കുന്ന കീറ്റോ ഡയറ്റ്  ഗുണ ഭോക്താക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് എല്‍ സി എച്ച് എഫ്  കൂട്ടായ്മ   ഭാരവാഹികള്‍ റിയാദില്‍ നടത്തിയ  വാര്‍ത്താസ മ്മേളനത്തില്‍ പറഞ്ഞു എല്‍ സി എച്ച് എഫ് റിസര്‍ച്ചര്‍ ഹബീബ്‌ റഹ്മാനും സന്നിഹിതനായിരുന്നു.

Advertisment

publive-image

എല്‍ സി എച്ച് എഫ് റിയാദ് ചാപ്റ്റര്‍ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ 

റിയാദില്‍ മാര്‍ച്ച് 29 ന്  അപ്പോള ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൂട്ടായ്മ യുടെ ആദ്യ സംഗമത്തില്‍ കീറ്റോ ഡയറ്റ്‌ ഭക്ഷണ രീതിയെ കുറിച്ച് ഹബീബ്‌ റഹ്മാന്‍ ക്ലാസ്സെടുക്കും. സംഗമത്തില്‍ കീറ്റോ ഡയറ്റ് ഭക്ഷണ രീതി പരിശീലിക്കുന്നവരുടെ അനുഭവങ്ങളും സംശയനിവാരണങ്ങള്‍ എന്നിവ  പങ്കുവെക്കുവെക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാകുമെന്ന്  സംഘാടകര്‍ പറഞ്ഞു.

ടെലഗ്രാം, വാട്ട്സപ്പ്‌ കൂട്ടയമാകളിലൂടെ മൂന്ന് ലക്ഷത്തില്‍ പരം ആളുകള്‍ കീറ്റോ ഡയറ്റ്‌ ഭക്ഷണരീതി പരിശീലിക്കുന്നുന്ടെന്നും ഇതുവരെ അനുഭവത്തില്‍ എന്തെങ്കിലും കുഴപ്പമുള്ളതായി അറിയില്ല സ്വീഡന്‍ സര്‍ക്കാര്‍ ഈ ഭക്ഷണ രീതി അംഗികരിച്ചിട്ടുണ്ട് ഭാവിയില്‍ മറ്റു രാജ്യങ്ങളും അംഗികരിക്കുമെന്നാണ് പ്രതീക്ഷ .യാതൊരു പ്രതിഫലമോ , നിര്‍ബന്ധിക്കലോ കീറ്റോ ഡയറ്റ്‌ ഭക്ഷണ രീതിക്ക് വേണ്ടി താന്‍ നടത്താറില്ല തീര്‍ത്തും സേവനം മാത്രമാണ് ചിലവില്ലാത്ത ചികില്‍സാരീതി. പ്രമേഹം ,കൊളസ്ട്രോള്‍ ,പൊണ്ണത്തടി എന്നിവ കുറക്കാന്‍ ഏറ്റവും ഫലപ്രദമാണ് കീറ്റോ ഡയറ്റ്‌ ഭക്ഷണ രീതി എന്ന് ഹബീബ്‌ റഹ്മാന്‍ പറഞ്ഞു .

വാര്‍ത്താ സമ്മേളനത്തില്‍  എല്‍ സി എച്ച് എഫ് റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ നാസര്‍ വണ്ടൂര്‍ ,എല്‍ സി എച്ച് എഫ് റിസര്‍ച്ചര്‍ ഹബീബ്‌ റഹ്മാന്‍  ,ജനറല്‍ കണ്‍വീനര്‍ ബൈജു കിഴിശേരി ,കണ്‍വീനര്‍ അന്‍വര്‍ ദേശമംഗലം ,ആര്‍.പി നിസാര്‍ ശ്രീകണ്ടപുരം, കോര്‍ഡി നെറ്റര്‍ അബ്ദുല്‍ സമദ്‌ പെരുമുഖം  എന്നിവര്‍ പങ്കെടുത്തു .

Advertisment