Advertisment

മോശം സന്ദേശം അയച്ച ആളുടെ സ്ക്രീൻഷോർട്ട് പങ്കുവെച്ച് പ്രമുഖ നടി

author-image
ഫിലിം ഡസ്ക്
New Update

publive-image

സോഷ്യൽമീഡിയയിലൂടെ അസഭ്യ സന്ദേശങ്ങൾ സ്ത്രീകൾക്ക് അയച്ച് അതിൽ സന്തോഷ കണ്ടെത്തുന്ന ആളുകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഇത് കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് നാടിമാർക്കാണ്. ഇപ്പോൾ മിക്ക നടിമാരും ഇതിനെതിരെ ശക്തമായി പ്രതികരിച്ച് മുന്നോട്ട് വരുന്നുമുണ്ട്. അത്തരം ഒരു മോശം സന്ദേശത്തിന് എതിരെ പ്രതികരിച്ചിരിക്കുകയാണ് നടി സംയുക്ത മേനോൻ. വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ ഏവരുടെയും പ്രിയ നടിയായി മാറിയായ താരമാണ് സംയുക്ത. കഴിഞ്ഞ ദിവസം രാത്രിയിലാണ് താരം മോശം സന്ദേശം അയച്ച ആളുടെ പേര് സഹിതമുള്ള സ്‌ക്രീൻഷോർട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

സിജിപാപ്പൻ എന്ന പേരുള്ള അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചിട്ടുള്ളത്. സന്ദേശത്തിൽ സംയുക്തയുടെ നഗ്നമായ ചിത്രം അയക്കാനാണ് ഇയാൾ പറഞ്ഞിരിക്കുന്നത്. ചാറ്റിൽ ഒരു പ്രതികരണവും നൽകാതെ താരം കയ്യോടെ സ്ക്രീൻഷോർട്ട് എടുത്ത് പങ്കുവെക്കുകയായിരുന്നു.

SAMYUKTHA MENON
Advertisment