Advertisment

ലേൺ ദി ഖുർആൻ റാങ്ക് ജേതാക്കളെ ആദരിച്ചു"

author-image
admin
New Update

റിയാദ്: 2019 ൽ നടന്ന ലേൺ ദി ഖുർആൻ ഫൈനൽ പൊതുപരീക്ഷ റാങ്ക് ജേതാക്കളെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ആദരിച്ചു.ഒന്നാംറാങ്ക് നേടിയ ആയിഷ ബഷീർ, സബിത കെ.റ്റി, ഷാഹിന ബഷീർ, രണ്ടാം റാങ്ക് നേടിയ മറിയം അബ്ദുള്ള, മൂന്നാം റാങ്ക് നേടിയ ബുഷ്റ വി, ഷിറിൻ മുഹമ്മദ് ഫറാസ്, ഹസീന അറക്കൽ, രഹ്ന മുഹമ്മദ് ഫൈസി, എന്നിവർ സർട്ടിഫിക്കറ്റ്, സ്വർണ്ണ നാണയം, സമ്മാനങ്ങൾ ഏറ്റുവാങ്ങി.

Advertisment

 

 

publive-image

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് റിയാദ് സലഫി മദ്റസയിൽ നടന്ന ചടങ്ങിൽ ഫിറോസ് സാഹിബ് കോഴിക്കോട്, ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽ ഖയ്യൂം ബുസ്താനി, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് അബൂബക്കർ എടത്തനാട്ടുകര, ജനറൽ സെക്രട്ടറി അബ്ദുറസാക് സ്വലാഹി, ലേൺ ദി ഖുർആൻ ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

2000 ൽ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ആരംഭിച്ച ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ ഇന്ന് സൗദി അറേബ്യയിലും, കേരളത്തിലുമായി നൂറുകണക്കിന് സെന്ററുകളിൽ പ്രവർത്തിക്കുന്നു.ലോകത്ത് എവിടെ നിന്നും പരീക്ഷ എഴുതുവാനുള്ള ഓൺലൈൻ പരീക്ഷ സംവിധാനം 2018 മുതൽ ഒരുക്കിയിട്ടുണ്ട്.

2020ലെ ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷ നവംബർ 13ന് നടക്കുന്നതാണ്. പരീക്ഷക്കുള്ള  തയ്യാറെടുപ്പുകളുടെ ഭാഗമായി ഓഗസ്റ്റ് 9 മുതൽ എല്ലാ ഞായറാഴ്ചകളിലും "Sunday Quiz" എന്ന പേരിൽ പ്രതിവാര ഓൺലൈൻ പരീക്ഷ നടക്കും.

അബ്ദുൽ അസീസ് കോട്ടക്കൽ, അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, അബ്ദുറഹ്മാൻ മദീനി,സാജിദ് കൊച്ചി, കബീർ ആലുവ, അബ്ദുസ്സലാം ബുസ്താനി, ഷംസുദ്ദീൻ പുനലൂർ, ഇഖ്ബാൽ വേങ്ങര, അഷ്റഫ് തലപ്പാടി, അറഫാത്ത് കോട്ടയം, സുബൈർ എറണാകുളം , വാജിദ് ടി.പി, ഹസീന കോട്ടക്കൽ, റുക്സാന അബ്ദുൽ വഹാബ്, ജസീന മുഹമ്മദ് സുൽഫീക്കർ , ബുഷ്റ വി എന്നിവർ നേതൃത്വം നൽകി.

Advertisment