ദീപികയുടെ സൗന്ദര്യത്തിനും മെലിഞ്ഞ ശരീരത്തിനും പിന്നിലെ രഹസ്യ൦ ഇതൊക്കെയാണ്

Friday, April 13, 2018

ബോളിവുഡിന്‍റെ പ്രിയ താരമാണ് നടി ദീപിക പദുക്കോൺ. ഭക്ഷണകാര്യത്തിൽ ഏറെ നിയന്ത്രണമുള്ളയാളാണ് ദീപിക. ഒരിക്കലും വാരിവലിച്ചു കഴിക്കില്ലെന്നു മാത്രമല്ല ഇഷ്ടമുള്ള ഭക്ഷണമായാൽ പോലും വേണ്ടെന്നു വയ്ക്കാൻ തയാറാണ്. ആരോഗ്യപ്രദമായ ഭക്ഷണത്തിനാണ് ദീപിക പ്രാധാന്യം നൽകുന്നത്. താരത്തിന്റെ സൗന്ദര്യത്തിനും മെലിഞ്ഞ ശരീരത്തിനും പിന്നിലെ രഹസ്യ൦ ഇതൊക്കെയാണ്.

പ്രാതലിന്: രണ്ടു മുട്ട, കൊഴുപ്പു കുറഞ്ഞ പാൽ, ഉപ്പുമാവ്, ഇഡ്ഡലി, ദോശ തുടങ്ങിയ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ആണു ദീപികയ്ക്കിഷ്ടം.
ഉച്ചയ്ക്ക്: രണ്ടു ചപ്പാത്തി, ഗ്രിൽഡ് ഫിഷ്, ശുദ്ധമായ പച്ചക്കറികൾ
ൈവകിട്ട്: നട്സ്, ഫിൽട്ടർ കോഫി
അത്താഴത്തിന്: ചപ്പാത്തി, പച്ചക്കറികൾ, സാലഡുകൾ
ഓരോ രണ്ടുമണിക്കൂറിനിടയ്ക്കും മുന്തിരി, മാങ്ങ തുടങ്ങിയവയിലേതെങ്കിലും ജ്യൂസ് ആക്കി കുടിച്ചിരിക്കും. രാത്രികാലങ്ങളിൽ മാംസാഹാരം കഴിക്കാറേയില്ലാത്തയാളാണ് ദീപിക.

എത്ര തന്നെ തിരക്കുകളുണ്ടെങ്കിലും വർക്കൗട്ട് മുടക്കാത്തയാളാണ് ദീപിക. ജിമ്മിലെ കാർഡിയോ, വെയ്റ്റ് ട്രെയിനിങ്, നൃത്തം, കായികം, യോഗ തുടങ്ങി ഒട്ടേറെ വ്യായാമ മുറകളും താരത്തിന്റെ പട്ടികയിലുണ്ട്.

രാവിലെ ആറുമണിക്ക് എഴുന്നേൽക്കുന്ന ദീപികയുടെ ഒരുദിനം ആരംഭിക്കുന്നത് യോഗയിലൂടെയാണ്, ശേഷം അരമണിക്കൂർ‍ നടക്കും. ആരോഗ്യവും ദൃഢതയും വർധിപ്പിക്കാൻ പുഷ് അപ്–പുൾ അപ്, ക്രഞ്ചസ്, തുടങ്ങിയ വർക്കൗട്ടുകൾ ചെയ്യും. ശേഷം ലൈറ്റ് വെയ്റ്റ് ട്രെയിനിങ്ങുകളിലേക്കു നീങ്ങും.

കഴിയുമ്പോഴെല്ലാം നൃത്തവും ദീപിക മുടക്കാറില്ല. ധാരാളം വെള്ളം കു‌ടിക്കുന്നതിനൊപ്പം ശാന്തമായ ഉറക്കവുമാണ് തന്റെ സൗന്ദര്യ രഹസ്യമെന്നാണ് ദീപിക എപ്പോഴും പറയാറുളളത്.

×