Advertisment

നിറവയറുമായി നൃത്തം ചെയ്ത് നടി ലിസ ഹെയ്ഡന്‍

author-image
ഫിലിം ഡസ്ക്
New Update

അടുത്തിടെയാണ് താനും ഭര്‍ത്താവ് ഡിനോ ലാല്‍വാനിയും മൂന്നാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു എന്ന വിവരം നടി ലിസ ഹെയ്ഡന്‍ പുറത്ത് വിട്ടത്. അതിനായി ഒരു വീഡിയോ തന്നെ നടി പോസ്റ്റ് ചെയ്തിരുന്നു.

Advertisment

publive-image

ഈ വാര്‍ത്ത പുറത്തുവിട്ട ശേഷം നിറവയറുമായുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ലിസ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു.

എന്നാലിപ്പോള്‍ നിറവയറുമായി തന്റെ കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ലിസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

കൂട്ടുകാരിയുടെ ബേബി ഷവറിലാണ് ലിസ ഈ വീഡിയോ പകര്‍ത്തിയത്. സുഹൃത്ത് ഇസബെല്ലാ ദാസയുടെ ബേബി ഷവര്‍ വേളയിലാണ് ലിസ നൃത്തം ചെയ്തത്. എല്ലാവര്‍ക്കും മധുരമുള്ള കപ്പ് കേക്കുകള്‍ നല്‍കുന്നതിന് പകരം ഇത്തരമൊരു മുഹൂര്‍ത്തം സമ്മാനിച്ചതിന് ലിസ കൂട്ടുകാരിക്ക് നന്ദി പ്രകാശിപ്പിച്ചു.

https://www.instagram.com/p/CLszbj6ljpO/?utm_source=ig_web_copy_link

lissa heyden dance
Advertisment