കുവൈറ്റ് : കുവൈറ്റില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ചിലവ് 160000 കെഡി മാത്രമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അല്‍ സബാഹ് . ബ്രിട്ടനില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് രണ്ട് ലക്ഷം ദിനാര്‍ ചിലവ് വരുമ്പോഴാണ് കുവൈറ്റില്‍ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു . ബ്രിട്ടനിൽ പ്രതിവർഷം 250 കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടക്കുന്നുവെന്നാണ് കണക്കെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യത്തെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിജയകരമായി നടപ്പാക്കിയ സാഹചര്യത്തിൽ വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ഡോക്ടർ കൂടിയായ മന്ത്രി.
കരൾ മാറ്റിവയ്ക്കുന്നതിൽ വൈദഗ്ധ്യമുള്ള രണ്ടു സർജൻമാരും അനസ്‌തീസിയ ഡോക്ടറും വിദഗ്ധ പരിശീലനം നേടിയ രണ്ടു നഴ്സുമാരും ഉൾപ്പെട്ട സംഘമാണ് കുവൈത്തിൽ കരൾമാറ്റ ശസ്‌ത്രക്രിയയ്ക്കു മേൽനോട്ടം വഹിച്ചത്.