Advertisment

മൊബൈല്‍ ക്ലിനിക്‌ സേവനത്തിന്‌ തുടക്കമായി

New Update

കോഴിക്കോട്‌:  ആസ്‌റ്റര്‍ മിംസ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റും ബെന്നി ആന്‍ഡ്‌ ഷെറി ഫൗണ്ടേഷനും സെന്റ്‌ അല്‍ഫോന്‍സ പാലിയേറ്റീവ്‌ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന്‌ ആധുനിക മൊബൈല്‍ ക്ലിനിക്‌ സേവനത്തിന്‌ തുടക്കം കുറിച്ചു.

Advertisment

കോഴിക്കോട്‌ ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ മികച്ച വൈദ്യസേവനം സൗജന്യമായി ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ്‌ ഈ ക്ലിനിക്‌. ജില്ലയിലെ 40 വിദൂരഗ്രാമങ്ങള്‍ക്ക്‌ പ്രയോജനം ചെയ്യും കൂരാച്ചുണ്ടിലെ സെന്റ്‌ തോമസ്‌ പാരിഷ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി മൊബൈല്‍ ക്ലിനിക്‌ ഉദ്‌ഘാടനം ചെയ്‌തു.

publive-image

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പനും താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയിലും ചേര്‍ന്ന്‌ മൊബൈല്‍ ക്ലിനിക്‌ ഫ്‌ളാഗ്‌ ചെയ്‌തു.

ബെന്നി ആന്‍ഡ്‌ ഷെറി ഫൗണ്ടേഷന്റെ സ്ഥാപകന്‍ ബെന്നി പുളിക്കേക്കര, സെന്റ്‌ അല്‍ഫോന്‍സ പാലിയേറ്റീവ്‌ കെയര്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മെഗാ മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ നിര്‍ണയ പദ്ധതിയുടെ ഭാഗമായുള്ള ബോധവത്‌ക്കരണ ക്ലാസും സംഘടിപ്പിച്ചു.

കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശേരി മെഗാ മെഡിക്കല്‍ ക്യാമ്പും കൂരാച്ചുണ്ട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിന്‍സി തോമസ്‌ കാന്‍സര്‍ നിര്‍ണയ പദ്ധതിയും ഉദ്‌ഘാടനം ചെയ്‌തു.

എല്ലാ മാസവും 40 ഗ്രാമങ്ങളില്‍ മൊബൈല്‍ ക്ലിനിക്‌ സന്ദര്‍ശനം നടത്തും. പരിശോധനാമുറി, രണ്ട്‌ ഔട്ട്‌പേഷ്യന്റ്‌ മുറികള്‍, രോഗികള്‍ക്ക്‌ കാത്തിരിക്കാനുള്ള സ്ഥലം എന്നിവയാണ്‌ മൊബൈല്‍ ക്ലിനിക്കിലുള്ളത്‌. ലാബറട്ടറി, ഇസിജി, ഫാര്‍മസി, എന്നീ സൗകര്യങ്ങളും മൊബൈല്‍ ക്ലിനിക്കിലുണ്ട്‌.

Advertisment