Advertisment

ശബരിമലയിൽ ചിത്തിര ആട്ടവിശേഷം ശനിയാഴ്ച

New Update
66

ശബരിമല: ശബരിമലയിലെ പ്രധാനപ്പെട്ട, വിശേഷപ്പെട്ട ചടങ്ങുകളിലൊന്നാണ് തുലാംമാസത്തിലെ ചിത്തിര ആട്ടവിശേഷം. ശനിയാഴ്ചയാണ് ആട്ടവിശേഷം. പുലർച്ചെ അഞ്ചിന് ശബരിമലയിൽ നടതുറക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവയും ഉണ്ട്. രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.

 തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ പിറന്നാളുമായി ബന്ധപ്പെട്ടാണ് ചിത്തിര ആട്ടവിശേഷപൂജകൾ. കവടിയാർ കൊട്ടാരത്തിൽനിന്നും കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അയ്യപ്പന് അഭിഷേകം നടത്തും. ആട്ടവിശേഷനാൾ അയ്യപ്പക്ഷേത്രദർശനം നടത്തി ഭഗവാന്റെ സഹസ്രനാമങ്ങളുരുവിട്ടും ശരണംവിളിച്ചും വ്രതശുദ്ധിയോടെ കഴിയേണ്ട ദിനമാണെന്ന് പെരുമ്പാവൂര്‍, കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയംഗങ്ങൾ പറഞ്ഞു.

Advertisment