Advertisment

റെയിൽവേയുടെ ചില ആശ്വാസ നടപടികൾ സ്വാഗതാർഹം; റെയിൽവേ ജീവനക്കാരുടെയും സുരക്ഷാസേനയുടെയും ഒഴിവുകൾ അടിയന്തരമായി നികത്തണം - സിഎആർയുഎ

New Update
ce chakkunni press meet

കോഴിക്കോട്: പ്രധാനമന്ത്രി, കേന്ദ്രമന്ത്രി വി. മുരളീധരൻ, റെയിൽവേ മന്ത്രാലയത്തിനും മറ്റു ബന്ധപ്പെട്ടവർക്കും കോൺഫറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിന്റെയും ടിടിഇ വിനോദ് കണ്ണന്റെ മരണത്തിൽ നിന്നും പാഠം പഠിച്ച റെയിൽവേ എല്ലാ വെള്ളിയാഴ്ചയും രാത്രി കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് നാട്ടിലെത്താൻ 22 ജനറൽ കോച്ചുകളുള്ള എറണാകുളം - പാറ്റ്ന തീവണ്ടി ആരംഭിക്കുന്നതും, ബാംഗ്ലൂർ -  കോയമ്പത്തൂർ ഡബിൾ ഡക്കർ തീവണ്ടി പാലക്കാട് വരെ നീട്ടുന്നതും സ്വാഗതം ചെയ്തു.

കൊച്ചുവേളിയിൽ നിന്ന് ഹൗറയിലേക്ക് സ്പെഷ്യൽ തീവണ്ടി അനുവദിച്ചതും ആ റൂട്ടിലെ മറ്റു വണ്ടികളിലെ തിരക്ക് കുറയ്ക്കാൻ ഉപകരിക്കും. നിവേദനത്തിലെ മറ്റ് ആവശ്യങ്ങളും എത്രയും വേഗം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഫെഡറേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപും വർക്കിംഗ് ചെയർമാൻ  ഷെവലിയാർ സിഇ ചാക്കുണ്ണിയും പ്രത്യാശ പ്രകടിപ്പിച്ചു.

നിർദിഷ്ട ബാംഗ്ലൂർ - പാലക്കാട് ഡബിൾ ഡക്കർ ഷൊർണൂരിലേക്കും ബാംഗ്ലൂർ, കണ്ണൂർ, മംഗലാപുരം വഴി   ട്രെയിൻ കോഴിക്കോട്ടേക്ക്  നീട്ടുകയാണെങ്കിൽ അത് മലബാറുകാർക്ക് കൂടുതൽ പ്രയോജനകരമായിരിക്കും. 

Advertisment