Advertisment

കോഴിക്കോട് നഗരത്തിൽ താത്കാലിക അഗ്നിശമന നിലയനിർമാണത്തിന് അനുമതി നൽകണം - എംഡിസി

New Update
kozhikode beach fire station

കോഴിക്കോട്: 2021 മാർച്ചിൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടുത്തം ഉണ്ടായതിൽ പ്രതിരോധ പോരായ്മകൾ ശ്രദ്ധയിൽപ്പെടുത്തി മുഖ്യമന്ത്രിക്കും, ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറലിനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ നിവേദനം സമർപ്പിച്ചിരുന്നു. ബീച്ച് ഫയർ സ്റ്റേഷൻ പുതുക്കി പണിയുന്നത് വരെ നഗരത്തിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി പകരം താത്കാലിക ഫയർ സ്റ്റേഷൻ നിർമ്മിക്കുവാൻ അഭ്യർത്ഥിക്കുന്ന നിവേദനം എംഡിസി മുഖ്യമന്ത്രിക്കും, ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറലിനും 05.09.2023ന് സമർപ്പിച്ചത് അന്ന് തന്നെ ബീച്ച് അഗ്നിരക്ഷാ നിലയം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്‌ രജിസ്റ്റർ ചെയ്തിരുന്നു.

Advertisment

സർക്കാർ തലത്തിൽ സ്ഥലം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഫയർ ആൻഡ് റെസ്ക്യൂ നിർദ്ദേശിക്കുന്ന രീതിയിൽ 40 സെന്റ് സ്ഥലത്ത് സൗജന്യമായി പണിതു കൊടുക്കാമെന്ന് കോർപ്പറേറ്റ് സ്ഥാപനവും, എംഡിസിയും സമ്മതം അധികാരികളെ അറിയിച്ചത്. ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം റീജിയണൽ ഫയർ ഓഫീസർ സ്ഥലം പരിശോധനനടത്തി അനുയോജ്യമാണെന്ന് റിപ്പോർട്ട്‌ സമർപ്പിച്ചു. മാസങ്ങളായി ഫയൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് പരിഗണനയിൽ ആണെന്നാണ് അറിഞ്ഞത്. (File No F2/32/2024/Home( F)Dept Comp No. 2686888 Now in Finance Dept). 

വലിയ അഗ്നിബാധ  ശമിപ്പിക്കുന്നതിന് കേരളത്തിലെ നാല് അന്തർദേശീയ എയർപോർട്ടുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്ഫയർ ആൻഡ് റെസ്ക്യൂ ടെക്നിക്കൽ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

തീ പിടുത്തങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ  രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കോർപ്പറേറ്റ് സ്ഥാപനം സന്നദ്ധത അറിയിച്ച സ്ഥലത്ത് എത്രയും വേഗം താൽക്കാലിക സ്റ്റേഷൻ നിർമ്മിക്കണമെന്ന് എംഡിസി പ്രസിഡന്റ്‌ ഷേവലിയർ സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറിഅഡ്വ. എം കെ അയ്യപ്പൻ, ഖജാഞ്ചി എം. വി. കുഞ്ഞാമ്മു എന്നിവർ ആവശ്യപ്പെട്ടു.

Advertisment