Advertisment

വണ്ടിത്താവളം കെകെഎം എൽപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

New Update
school building inauguration

വണ്ടിത്താവളം: വണ്ടിത്താവളം കെകെഎം എൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും സ്‌കൂൾ മാനേജരുമായ പി.പി ഉണ്ണീൻകുട്ടി മൗലവി നിർവഹിച്ചു. 

Advertisment

school building inauguratuon-2

തുടർന്ന് നടന്ന പൊതുയോഗത്തിൽ വരുന്ന അധ്യയന വർഷത്തിൽ സ്‌കൂളിൽ ആരംഭിക്കുന്ന പാഠ്യതര പദ്ധതികളായ നീന്തൽ പരിശീലനം, ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ്, അബാക്കസ് പരിശീലനം, തയ്ക്കോണ്ടോ പരിശീലനം  തുടങ്ങിയവയുടെ പ്രഖ്യാപനം സ്‌കൂൾ മാനേജർ നടത്തി.   

പൊതുയോഗത്തിൽ കെകെഎം എൽപി സ്‌കൂൾ ഹെഡ്‌മിസ്ട്രസ് എ. ശ്രീകുമാരി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്. ശെൽവൻ അധ്യക്ഷത വഹിച്ചു. 

school building inauguration-2

കെകെഎം ഹയർ സെക്കണ്ടറി സ്‌കൂൾസ്‌കൂൾ പിടിഎ പ്രസിഡന്റ് മോഹനൻ, കെകെഎം എൽപി സ്‌കൂൾ പിടിഎ പ്രസിഡന്റ് എ. യാക്കൂബ്.  കെകെഎം ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സി. ഹേമ, കെകെഎം ഹയർസെക്കണ്ടറി ഹെഡ് മാസ്റ്റർ എ.ടി ശ്രീനിവാസൻ, കെകെ എൽപി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ എ. മൂസ മാസ്റ്റർ, മാനേജ്‌മെന്റ് പ്രതിനിധി ബി റഹീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി പി ഫെമിൽ നന്ദിയും പറഞ്ഞു.

Advertisment