Advertisment

വടക്കഞ്ചേരിയിൽ എയര്‍കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വടക്കഞ്ചേരി കണക്കന്‍തുരുത്തിയിലാണ് സംഭവം നടന്നത്. അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
eden eldhose

പാലക്കാട്: എയര്‍കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വടക്കഞ്ചേരി കണക്കന്‍തുരുത്തിയിലാണ് സംഭവം നടന്നത്.

അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സഹോദരങ്ങള്‍: എബിന്‍, അപ്പു.

Advertisment