Advertisment

എസ്.ഡി.പി.ഐ ജില്ലാ നേതൃസംഗമം നടത്തി

New Update
SDPI PALAKKAD.jpg

പാലക്കാട്: ലോകസഭാ തിരഞ്ഞെടുപ്പ് 2024 നോടനുബന്ധിച്ച് എസ് ഡി പി ഐ പാലക്കാട്  ജില്ലാ നേതൃസംഗമം നടത്തി. നേതൃസംഗമം ദേശീയ സെക്രട്ടറിയേറ്റംഗം സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ, സംസ്ഥാന സമിതിയംഗങ്ങളായ ഡോ. സി എച്ച് അഷ്റഫ് , എം ഫാറൂഖ് എന്നിവർ വിവിധ വിഷയങ്ങളിലായി സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് ഷെഹീർ ബാബു ചാലിപ്പുറം ,ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി, ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി , ജില്ലാ സെക്രട്ടറിമാരായ വാസു വല്ലപ്പുഴ, അബൂബക്കർ ചെറുകോട്, മറ്റ് മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Advertisment