Advertisment

വൈറസ് ബാധ വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമുണ്ടായില്ല-രാഹുല്‍ ഗാന്ധി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ലെന്നും വൈറസ് ബാധ വര്‍ധിക്കുകയാണെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി ലോക്ക്ഡൗണിനെ വിമര്‍ശിച്ചത്.

കൊവിഡ് വ്യാപനം തടയാനാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വ്യാപനം വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് വ്യക്തമാണ്, രാഹുല്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. അവരുടെ അക്കൗണ്ടുകളില്‍ 7500 രൂപ വീതമെങ്കിലും നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സാമ്പത്തിക പാക്കേജ് സ്വീകാര്യമല്ല. ജനങ്ങള്‍ക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.

Advertisment