Advertisment

ലോക്ക് ഡൗൺ ഇളവുകൾ പിൻവലിക്കപ്പെടുമോ ?

New Update

ഇന്ത്യ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകൾ പിൻവലിക്കാനുള്ള സാദ്ധ്യത ഇപ്പോൾ തള്ളിക്കളയാനാകാത്ത സ്ഥിതിയാണുള്ളത്.

Advertisment

publive-image

മുംബൈയിൽ ബസ്സുകളിലെയും തെരുവുകളിലെയും ആൾത്തിരക്കുകൾ മൂലം വീണ്ടും ലോക്ക് ഡൗൺ നിയമങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രിതന്നെ മുന്നറിയിപ്പ് നലകിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മുംബൈയിലാണ്.

ഡൽഹിയിലും തമിഴ്നാട്ടിലും സ്ഥിതി വളരെ ആശങ്കാജനകമാണ്. ഡെൽഹിക്കടുത്ത ഗുരുഗ്രാമിലും ഫരീദാബാദിലും കോവിഡ് ബാധിതരുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്.

രാജസ്ഥാൻ സർക്കാർ അവരുടെ അതിർത്തികളെല്ലാം അടയ്ക്കാൻ ഇന്നലെ തീരുമാനമെടുത്തു കഴിഞ്ഞു.

ജൂൺ 1 നും 10 നുമിടയിൽ 2500 പേർക്ക് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതാണ് ഈ നടപടിക്ക് കാരണം.

മുംബൈ , ഡൽഹി, ചെന്നൈ ഉൾപ്പെടെ തമിഴ് നാട്ടിൽ രോഗബാധിതർ കൂടുന്നത് മറ്റു സംസ്ഥാനങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കുറവാണെന്നതും രോഗമുക്തിനേടുന്നവരുടെ ശതമാനം 49 ൽ അധികമാണെന്നതുമാണ് വലിയ ആശ്വാസമായുള്ളത്.

lockdown
Advertisment