Advertisment

ലോക കേരള സഭ -പ്രതിപക്ഷ നേതാവിന്‍റെ രാജി ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി സ്വാഗതം ചെയ്തു

author-image
admin
New Update

റിയാദ് : പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത ഏറെ കൊട്ടിഘോഷിച്ചു ലക്ഷങ്ങൾ മുടക്കി ആരംഭിച്ച ലോക കേരള സഭ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവി ന്റെ നടപടി അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് ഓ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

മരണപ്പെട്ട പ്രവാസി സംരംഭകൻ സാജന്റെ ഭാര്യ ആന്തൂർ നഗര സഭ അദ്യക്ഷ പി.കെ.ശ്യമളകെതിരെ പരാതി ഉന്നയിച്ചിട്ടും അതി നെ കുറിച്ച് അന്വേഷിക്കാനോ അവർക്കെതിരെ കേസെടുക്കാ നോ ഗവണ്മെന്റ് ഇത് വരെ തയ്യാറായിട്ടില്ല. അവർക്കെതിരെ ആത്മ ഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം.

പ്രവാസികളോട് ശത്രുത മനോഭാവത്തോടെയാണ് ഈ സർക്കാർ പെരുമാറുന്നത്. സംഭവ ത്തിൽ നിക്ഷപക്ഷമായ അനേഷണം നടത്ത ണമെന്നും സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയ ദുരിതസ്വത്തി ലേക്ക് സ്വമേധയ ലക്ഷങ്ങൾ സംഭാവനകൾ നൽകിയ പ്രവാസികളെ വെല്ലുവിളി ക്കുന്ന സമീപനമാണ് ഈ സർക്കാർ സ്വീകരിക്കുന്നത്.

പ്രവാസിക ളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കാത്ത ഈ ഗവ ണ്മെന്റ് രൂപീകരിച്ച ലോക കേരള സഭയിൽ നിന്ന് ജനാതി പത്യ ബോധമുള്ള എല്ലാവരും പ്രതിപക്ഷ നേതാവിന്റെ പാത പിന്തുടർന്നു രാജി വെച്ച പുറത്തു പോരണമെന്ന് ഓ.ഐ.സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment