Advertisment

ലോക്സഭയിലെ ഗ്ലാമറസ് എംപി നുസ്രത് ജഹാന്‍ വിവാഹിതയായി

New Update

publive-image

ന്യൂഡല്‍ഹി: നടിയും തൃണമൂല്‍ എം.പിയുമായ നുസ്രത് ജഹാന്‍ വിവാഹിതയായി.ബംഗാളി നടിയും തൃണമൂല്‍ എം.പിയുമായ നുസ്രത് ജഹാന്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബസിര്‍ഹാത് സീറ്റില്‍ മത്സരിച്ച ഇവര്‍ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്. എന്നാല്‍, എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ട ദിവസം തുര്‍ക്കിയില്‍ വച്ച് വിവാഹിതയായിരിക്കുകയാണ് നുസ്രത് ജഹാന്‍. വിവാഹചടങ്ങുകള്‍ക്കായി തുര്‍ക്കിയിലേക്ക് പോയതിനാല്‍ പാര്‍ലമെന്‍റില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ താരത്തിനായില്ല.

ബിസിനസുകാരനായ നിഖിന്‍ ജെയ്‌നാണ് നുസ്രതിന്‍റെ വരന്‍. തുര്‍ക്കിയില്‍ നടന്ന വിവാഹചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹചിത്രങ്ങള്‍ നുസ്രത് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മിമി ജാദവ്പൂര്‍ സീറ്റില്‍ നിന്നാണ് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ നാലിന് കൊല്‍ക്കത്തയില്‍ വച്ച് നടത്തുന്ന റിസപ്ഷനില്‍ ബംഗാളി സിനിമാ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുമെന്നാണ് സൂചന.

Advertisment