Advertisment

ലോനപ്പന്റെ മാമ്മോദീസ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

‘ലോനപ്പന്റെ മാമ്മോദീസ’ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ ജയറാം തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചത്. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’.

ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

‘ലോനപ്പന്റെ മാമ്മോദീസ’ എന്ന ചിത്രത്തില്‍ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജന്‍, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരകള്‍ ചിത്രത്തിലെത്തുന്നുണ്ട്. ചമക്കുന്ന് എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ലോനപ്പന്റെയും അയാള്‍ക്ക് ചുറ്റുമുള്ള കുറെ ആളുകളെയും ചുറ്റിപ്പറ്റിയാണ് കഥ. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ‘ലോനപ്പന്റെ മാമ്മോദീസ’ മികച്ച ഒരു കുടുംബചിത്രംകൂടിയാണെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

https://www.facebook.com/JayaramActor/photos/a.169234069921135/1156131807898018/?type=3

 

Advertisment