Advertisment

കുറഞ്ഞ ബഡ്ജറ്റില്‍ ഒരു ചിത്രം ‘ഫിക്ഷന്‍’: ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

ഏറ്റവും ചിലവു കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ഒരു മുഴുനീള മലയാള ഫീച്ചര്‍ ഫിലിം ‘ഫിക്ഷന്‍’ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു മിനിട്ടും ഇരുപത്തിയഞ്ച് സെക്കന്‍ഡുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ ചിത്രത്തിന്റെ ആകെ ബജറ്റ് ഒരു ലക്ഷം രൂപയാണ്.

Advertisment

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് സുധീഷ് ആണ്.അഭിലാഷ് സുധീഷും സുര്യകാന്ത് റോയിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു എഴുത്തുകാരനെയും അയാളുടെ മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങളെയും കേന്ദ്രീകരിച്ചുളളതാണ്.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ധീരജ് സുകുമാരന്‍ ആണ്. അഭിരാം ഗോപകുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്‌ സംവിധായകനായ അഭിലാഷ് തന്നെയാണ് ചെയ്യുന്നത്. ചിത്രത്തിന്റെ സൗണ്ട് എഡിറ്റര്‍ അബിന്‍ ആന്റണി, സ്പെഷ്യല്‍ എഫക്ടസ് ബിനു കെ വര്‍ഗീസ്, സൗണ്ട് എഡിറ്റര്‍ നിഖില്‍ മാധവ്, പബ്ലിസിറ്റി ഡിസൈന്‍സ് കിരണ്‍ സോണി എന്നിവരാണ്.

Advertisment