Advertisment

ലൂസിഫർ അമ്പത് കോടി ക്ലബ്ബിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് പ്രദർശനത്തിന് എത്തിയ ചിത്രം ചിത്രം വെറും നാല് ദിവസം കൊണ്ടാണ് അമ്പത് കോടി ക്ലബ്ബിൽ കയറിയത്. ഏറ്റവും വേഗം അമ്പത് കോടി കളക്ഷൻ നേടുന്ന മാലയാളചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫർ. ആദ്യ ദിനം ചിത്രം ആറ് കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. 3029 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാ തീയറ്ററുകളിലും ചിത്രം ഹൌസ്ഫുൾ ഷോ ആയി പ്രദർശനം തുടരുകയാണ്. സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.

Advertisment