ലുലു റിയാദ് അവന്യു മാളില്‍ ഈദ് മെഗാ ഇവന്റിന് തുടക്കമായി ഇന്ന് നാടന്‍ പാട്ടുമായി സൗദി പാട്ടുകൂട്ടം

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, August 13, 2019

റിയാദ്: മുറബ്ബ ലുലു റിയാദ് അവന്യു മാളില്‍ എസ്ടിസി പേയുമായി സഹകരിച്ച് ഈദ് മെഗാ ഇവന്റിന് തുടക്കമായി. എല്ലാ ദിവസവും രാത്രി 8.30 ന് തുടങ്ങി 11.30 ന് അവസാനിക്കുന്ന ഇവന്റ് ഈ മാസം 16നാണ് സമാപിക്കുക.

സൗദി പാട്ടുകൂട്ടത്തിന്റെ പരിപാടികളാണ് ചൊവ്വാഴ്ചത്തെ മുഖ്യ ആകര്‍ഷകം. 14 ന് പാകിസ്താന്‍ സ്വാതന്ത്ര്യദിന പരിപാടി കളും 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരിപാടികളും അരങ്ങേറും. ഇന്ത്യന്‍ സ്വാതന്ത്യദിന പരിപാടികളില്‍ എംബസി ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

തന്നൂറ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സൗദി അര്‍ദ, ഫയര്‍ ഡാന്‍സ്, മൈലാഞ്ചിയിടല്‍, ഫൈസ് പെയ്ന്റിംഗ്, മാജിക് ഷോ, ഫാമിലി എന്റര്‍ടൈന്‍മെന്റ് ഷോ, കിഡ്‌സ് ടാലന്റ് ഷോ, കാര്‍ടൂണ്‍ കാരക്ടര്‍ ഷോ, ഫിലിപിനോ ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും.

സമാപന ദിവസമായ വെള്ളിയാഴ്ച നടക്കുന്ന ഫിലിപൈന്‍സ് സാംസ്‌കാരിക പരിപാടിയില്‍ ഇന്റര്‍നാഷണല്‍ ഫിലിപിനോ സ്‌കൂള്‍ റിയാദിലെ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് മാള്‍ മാനേജര്‍ ലാലു വര്‍ക്കി അറിയിച്ചു.

×