Advertisment

'മധുരരാജ'യുടെ തമിഴ് പതിപ്പ് ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

കേരളത്തില്‍ വന്‍ വിജയം നേടിയ മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ തമിഴ് പതിപ്പ് ഈ

വെള്ളിയാഴ്ച തീയേറ്ററുകളില്‍. മലയാളം പതിപ്പ് പുറത്തിറങ്ങി ആറ് മാസം പിന്നിടുമ്പോഴാണ് തമിഴ് പതിപ്പ് പ്രദര്‍ശനത്തിന് എത്തുന്നത്.

Advertisment

publive-image

 

'പേരന്‍പി'ലൂടെ സമീപകാലത്ത് തമിഴകത്തെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയെടുത്തിരുന്നു മമ്മൂട്ടി. അതിനുശേഷം തമിഴ് സ്‌ക്രീനുകളിലേക്ക് മമ്മൂട്ടി എത്തുകയാണ് 'മധുരരാജ'യുടെ തമിഴ് പതിപ്പിലൂടെ.

'മധുരരാജ'യില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ട ഗാനരംഗം ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.

തമിഴ് റിലീസിന് മുന്നോടിയായി തനിക്കുള്ള പ്രതീക്ഷ അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. 'വണക്കം.

മധുരരാജയ്ക്ക് ഒരു ആഗോള റിലീസ് ആണെന്നത് ഞാന്‍ ആവേശപൂര്‍വ്വം പ്രഖ്യാപിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമായി അടുത്തുള്ള തീയേറ്ററുകളില്‍ ചിത്രം കാണൂ', അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment