Advertisment

മഹീന്ദ്ര മോഡൽ വാഹനങ്ങളുടെ ഉദ്പാദനം നിർത്തുന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

ചില മോഡലുകള്‍ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2020 ഏപ്രില്‍ ഒന്നോടെ രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ മഹീന്ദ്രയുടെ പല മോഡലുകളും നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2019 മുതല്‍ വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 എന്‍ജിനും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് നടപടി. 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ എബിഎസ്, ഇബിഡി, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനായി കോടതി ഉത്തരവനുസരിച്ച് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-6 എന്‍ജിനുകളിലുള്ള വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ.

മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങളായ സൈലോ, വെറിറ്റോ വൈബ്, നുവോ സ്‌പോര്‍ട്ട്, വെറിറ്റോ തുടങ്ങിയ വാഹനങ്ങള്‍ വില്‍പ്പനയില്‍ വളരെ പിന്നിലാണ്. വില്‍പ്പന കുറഞ്ഞ മോഡലുകളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ മഹീന്ദ്ര നല്‍കിയേക്കില്ലെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. മാരുതി സുസുക്കിയുടെ ഓംനി, ജിപ്സി, അള്‍ട്ടോ 800 തുടങ്ങിയ മോഡലുകളും സമാനമായ കാരണങ്ങളാല്‍ നിരത്തൊഴിയുകയാണ്. 2020-ഓടെ ഇവയ്ക്കൊപ്പം മഹീന്ദ്രയുടെ ഈ വാഹനങ്ങളും വിപണി വിട്ടേക്കും.

Advertisment