Advertisment

സന്ദീപ് വാരിയര്‍ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം?....എല്ലാ ഫാസ്‌സിറ്റ് പ്രസ്ഥാനങ്ങള്‍ക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.'...ആഷിഖ് അബുവിനെ പിന്തുണച്ച്‌ മാല പാര്‍വതി

author-image
ഫിലിം ഡസ്ക്
New Update

കരുണ സംഗീത ദിശമായി ബന്ധപ്പെട്ട് വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനെ പിന്തുണച്ച്‌ നടി മാലാ പാര്‍വതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് താരം പറയുന്നു. . അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

മാല പാര്‍വതിയുടെ കുറിപ്പ്

ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ല. പ്രത്യേകിച്ച്‌, പണം ഇടപാടില്‍ തരികിട കാണിച്ചു എന്ന് ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവര്‍ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയര്‍ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാല്‍ പറ്റില്ല അല്ലെ? എല്ലാ ഫാസ്‌സിറ്റ് പ്രസ്ഥാനങ്ങള്‍ക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.'

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കുന്നതിനായി സംഗീത നിശ നടത്തിയിട്ടും പണം സര്‍ക്കാരിന് കൈമാറാത്തത് വിവാദങ്ങള്‍ക്ക് വഴിവച്ചിരിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നതോടെ 6,22,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ രേഖ സംവിധായകന്‍ ആഷിഖ് അബു പുറത്തുവിട്ടിരുന്നു. എന്നാല്‍,​ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതിയുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനു നേരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ ഹരീഷ് പേരടിയും ആഷിഖ് അബുവിനെ പിന്തുണച്ചിരുന്നു.

Advertisment