Advertisment

കുഞ്ചാക്കോ ബോബൻ ചിത്രം 'അള്ള് രാമേന്ദ്രൻ'ന്റെ ടീസർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്

author-image
ഫിലിം ഡസ്ക്
Updated On
New Update

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം 'അള്ള് രാമേന്ദ്രൻ'ന്റെ ടീസർ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം നേടി.

Advertisment

ഒന്നര മിനിറ്റ് ദൈര്‍ഖ്യമുള്ള ടീസറില്‍ ഇതുവരെ പ്രേഷകര്‍ കാണാത്ത രൂപത്തിലും ഭാവത്തിലുമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ടീസറിന് മികവേകുന്നുണ്ട്.

ബിലഹരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമേ ചാന്ദിനി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സജിൻ ചെറുകയിൽ, വിനീത് വാസുദേവൻ, ഗിരീഷ് എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ജിംഷി ഖാലിദും ചിത്രസംയോജനം ആകാശ് ജോസഫ് വർഗ്ഗീസും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഷാൻ റഹ്മാന്റേതാണ്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Advertisment