Advertisment

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയായി അനുപമ. ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം

author-image
ഫിലിം ഡസ്ക്
New Update

ടി അനുപമ പരമേശ്വരന്‍ സഹസംവിധായകയായെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ആദ്യ ചിത്രത്തിലാണ് സഹസംവിധായികയായി അനുപമ പ്രവര്‍ത്തിക്കുന്നത്. പുതിയ തുടക്കമെന്ന് കുറിച്ച് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ അനുപമ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Advertisment

publive-image

ജേക്കബ് ഗ്രിഗറി ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. നവാഗതനായ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമല്‍, അനു സിതാര എന്നിവര്‍ക്കൊപ്പം അനുപമയും വേഷമിടുന്നു. വിജയ രാഘവന്‍, സുധീഷ്, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

publive-image

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് അനുപമ സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് താരം തെലുങ്കിലേക്ക് പോയ താരം അവിടെ തിരക്കുള്ള നായികയായി മാറി. ജോമോന്റെ സുവിശേഷങ്ങള്‍ ആണ് പിന്നീട് അഭിനയിച്ച മലയാള ചിത്രം.

Advertisment