Advertisment

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഓട്ടോ സ്റ്റാർട്ട് ചെയ്തു ടാറ്റയും പറഞ്ഞു പോയി. ഉടനെ അമ്മേ.. എന്നുള്ള നിലവിളിയും കേൾക്കാം - അനുശ്രീയുടെ ഓട്ടോ ഓടിക്കല്‍ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

സോഷ്യൽ മീഡിയയിൽ നടി അനുശ്രീ ഓട്ടോ ഒടിക്കുന്ന വീഡിയോ വൈറലാകുകയാണ്. സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷ എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ചത്.

Advertisment

https://www.facebook.com/autorshamovie/videos/165148097521734/

അനുശ്രീവളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഓട്ടോ സ്റ്റാർട്ട് ചെയ്തു ടാറ്റയും പറഞ്ഞു പോകുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ആ സമയം തന്നെ അമ്മേ.. എന്നുള്ള നിലവിളിയും കേൾക്കാം. വണ്ടി ഒറ്റയിടി. ഭാഗ്യം കൊണ്ട് അധികം ഒന്നും പറ്റിയില്ല. ആദ്യം കുറച്ച് പാകപിഴവ് സംഭവിച്ചെങ്കിലും പിന്നീട് വളറെ കൂളായി താരം ഓട്ടോ ഒടിച്ചു പോകുകയാണ്.

അനുശ്രീ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ബാക്കി താരങ്ങൾ പുതുമുഖങ്ങളാണ്. ഓട്ടേറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥപറയുന്ന ചിത്രമാണിത്. സാധാരണക്കാരനായ ഒരാളുടെ ജീവിതത്തിൽ ഒരു ദിവസം ഉണ്ടാകുന്ന സംഭവങ്ങളാണ് കഥയുടെ പ്രമേയം.

Advertisment