‘ഒരു അപേക്ഷ… ട്രെയിലർ കണ്ടിട്ട് നടുങ്ങരുത്…’ – ബാലചന്ദ്രമേനോന്‍റെ ‘എന്നാലും ശരത്’ന്റെ ട്രെയിലര്‍

ഫിലിം ഡസ്ക്
Saturday, June 30, 2018

ബാലചന്ദ്രമേനോൻ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന  ‘എന്നാലും ശരത്’  എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതരായ ചാർലി ജോസ്, നിധി ആരുൺ, നിത്യ നരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാലചന്ദ്രമേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബാലചന്ദ്രമേനോന്‍ ട്രെയിലറിനൊപ്പം പ്രേക്ഷകര്‍ക്കായി ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്;

ഒരു അപേക്ഷ… ‘എന്നാലും ശരത്’ ട്രെയിലർ കണ്ടിട്ട് നടുങ്ങരുത്… സിനിമ കാലത്തിനു അനുസരിച്ചു മാറ്റങ്ങൾക്കു വിധയമാകേണ്ട മാധ്യമം ആണ്, ഒപ്പം നമ്മുടെ ശൈലിയും. സിനിമയെ സ്നേഹിച്ചു ആദ്യദിവസം തിയേറ്ററിൽ എത്തുന്ന യുവത്വത്തെ കണക്കിലെടുത്തു ഞാൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

ഒപ്പം ഞാൻ പണ്ട് പറഞ്ഞ കാര്യങ്ങൾ കൂടി ഓർക്കുക, ജെയിംസ് ബോണ്ടിനെ വെച്ച് ഞാൻ ചിത്രം സംവിധാനം ചെയ്യാം, പക്ഷെ അയാളുടെ ഓരോ ഇടിയുടെയും പിന്നിൽ അവന്റെ കുടുംബത്തോടുള്ള സ്നേഹവും വിധയത്വവും ഉണ്ടാകും…നിങ്ങളുടെ അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് , നിങ്ങളുടെ സ്വന്തം ബാലചന്ദ്രമേനോൻ.

മല്ലിക സുകുമാരൻ, സുരഭി ലക്ഷ്മി, മേജർ രവി, ലാൽ ജോസ്, ജൂഡ് ആന്റണി, സിദ്ധാർഥ് ശിവ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൃഷ്ണ കാല സിനിമാസിന്റെ ബാനറിൽ ആർ. ഹരികുമാറാണ് ചിത്രം നിർമിക്കുന്നത്.

×