Advertisment

പുതുമുഖങ്ങളുടെ ബെല്ലാരി രാജയ്ക്ക് മമ്മുക്കയുടെ കട്ട സപ്പോർട്ട് !

New Update

"ബല്ലാരി രാജ അല്ലെടെ നിന്റെ ഒക്കെ എല്ലുകള് ഊരാൻ വന്ന രാജൻ "

Advertisment

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ രാജമാണിക്യം എന്ന കഥാപാത്രത്തിന്റെ ഈ ഡയലോഗ്, ബെല്ലാരി രാജ എന്ന പേരിൽ പുതുമകൾ നിറഞ്ഞ ചലച്ചിത്രം പുതുമുഖ സംവിധായകൻ ഷാൻ തുളസിയുടെ സാരഥ്യത്തിൽ ഒരുങ്ങുന്നു.

ബിഥുൻ ബാബുവും സംവിധായകൻ ഷാൻ തുളസിയും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ബെല്ലാരി രാജ നാസ് നാസറും ശംഭു ഗോവിന്ദും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. ചിത്രത്തിൻറെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിലി സംസ്‌കൃതി ഭവനിൽ വച്ചു നടന്നു.

publive-image

ബെല്ലാരി രാജ എന്ന പേരിന്റെ തിരഞ്ഞെടുപ്പ് തന്നെ നല്ലൊരു തുടക്കമാണെന്നു ചടങ്ങിൽ നിർമാതാവും നടനുമായ ദിനേശ് പണിക്കർ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ സംവിധായകൻ ഷാൻ തുളസിയുടെ ഗുരുവായ കലാധരനും പൂജ ചടങ്ങിൽ പങ്കെടുത്തു.

രാജമാണിക്യത്തിലെ പല കഥാപാത്രങ്ങളും ബെല്ലാരിരാജയിൽ എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. പുതുമുഖങ്ങൾ നായകരാവുന്ന ചിത്രത്തിൽ അവർക്കൊപ്പം സിദ്ദിഖ്, സലിംകുമാർ, മനോജ്‌ കെ ജയൻ, അജു വർഗീസ് തുടങ്ങി അനവധി പ്രമുഖ താരങ്ങളും കഥാപാത്രങ്ങളാവുന്നു.

നാസ് നാസർ നിർമിച്ച ക്രോസ്സ് റോഡ് എന്ന ആദ്യ ചിത്രം അഭിനയ മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. വളരെ മികച്ച ഒരു കഥാപാത്രവും നാസ് നാസർ ക്രോസ്സ് റോഡിൽ അവതരിപ്പിച്ചിരുന്നു.

publive-image

അരുൺ മുരളീധരൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്ന ബെല്ലാരി രാജയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ധനേഷ് രവീന്ദ്രനാഥാണ്.

എഡിറ്റിംഗ് - അർജുൻ സെൻ

കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്

വസ്ത്രാലങ്കാരം - അരുൺ മനോഹർ

ചമയം - റോണക്സ് സേവിയർ

നൃത്തസംവിധാനം - ഈഹ സുജിൻ

പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സുഭാഷ് ഇളമ്പൽ

വാർത്താ വിതരണം - എ എസ് ദിനേശ്

publive-image

സംഘട്ടനത്തിനും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മാഫിയ ശശി ആണ്,വി എഫ് എക്സ് - കൊക്കോനട്ട് ബെഞ്ച്.

"പോത്ത്" ചിത്രത്തിൽ അനിവാര്യ സാന്നിധ്യമായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൂർണ പിന്തുണയോടെ ബെല്ലാരി രാജ ഒരുങ്ങുന്നത് എന്നൊരു പ്രേത്യേകത കൂടിയുണ്ട്.

Advertisment