Advertisment

സംവിധായകനായി ധ്യാന്‍. 'നിനക്കിതൊക്കെ അറിയാമോടെ?' എന്ന്‍ ട്രോളി അജു വര്‍ഗീസ്

author-image
ഫിലിം ഡസ്ക്
New Update

ളത്തില്‍ ദിനേശനായി നിവിന്‍ പോളിയും ശോഭയായി നയന്‍താരയും എത്തുന്ന ധ്യാന്‍ ശ്രീനിവാസന്‍ ധ്യാന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisment

publive-image

ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ ധ്യാനിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാവു കൂടിയായ അജു വര്‍ഗീസ്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ദൃശ്യം ഉള്‍പ്പെടുത്തിയാണ് പുതിയ പോസ്റ്റര്‍. ശ്രീനിവാസനും ധ്യാനുമാണ് ചിത്രത്തില്‍. 'നിനക്കിതൊക്കെ അറിയാമോടെ?' - എന്നാണ് അജുവിന്റെ ചോദ്യം.

publive-image

ഫന്റാസ്റ്റിക് ഫിലിംസ് എം. സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി. സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഉര്‍വശി, അജുവര്‍ഗീസ്, ധന്യാബാലകൃഷ്ണന്‍, സംവിധായകന്‍ ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴിലെയും കന്നഡയിലെയും താരങ്ങളും അഭിനയിക്കുന്നു.

 

 

Advertisment